ഐപിഎല്‍ കാര്‍ണിവല്‍ ഇന്ന് മുതല്‍; ആദ്യ അങ്കം കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സും തമ്മില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിന് ഇന്ന് തുടക്കം.കൊല്‍ക്കത്തയിലാണ് ഉദ്ഘാടന മല്‍സരം. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. രാത്രി 7.30നാണ് മല്‍സരം. 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളുണ്ട്. രാജസ്ഥാന്‍ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസണാണ്.
പ്രാഥമികറൗണ്ടില്‍ സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായി രണ്ടുമത്സരംവീതം കളിക്കും. എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനെതിരേ രണ്ടും മറ്റു നാലു ടീമുകള്‍ക്കെതിരേ ഒരു മത്സരവുമുണ്ടാകും. ഓരോ ടീമിനും ആകെ 14 കളികള്‍. ഇതില്‍ കൂടുതല്‍ പോയിന്റുനേടുന്ന നാലു ടീമുകള്‍ പ്ലേ ഓഫിലെത്തും. ആകെ 74 മത്സരങ്ങളുണ്ടാകും. മേയ് 25-ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍. മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം സംപ്രേഷണംചെയ്യും.
ഗ്രൂപ്പ് എ
ചെന്നൈ സൂപ്പര്‍ കിങ്സ്
കൊല്‍ക്കത്ത നൈറ്റ്റൈഡേ്ഴ്സ്
രാജസ്ഥാന്‍ റോയല്‍സ്
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
പഞ്ചാബ് കിങ്സ്
ഗ്രൂപ്പ് ബി
മുംബൈ ഇന്ത്യന്‍സ്
സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഗുജറാത്ത് ടൈറ്റന്‍സ്
ഡല്‍ഹി ക്യാപിറ്റല്‍സ്
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്