രഹാനെയുടെ സെഞ്ചുറി പാഴായി; പന്തിന്റെ അര്‍ദ്ധസെഞ്ചുറി ഫലം കണ്ടു; ജയം ഡല്‍ഹിക്ക്

ടോസ് നേടിയ ഡല്‍ഹി രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 191 റണ്‍സെടുത്തു. മുന്‍ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ സെഞ്ചുറി (105*) പിന്‍ബലത്തിലാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

Update: 2019-04-22 19:08 GMT

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. അജിങ്കാ രഹാനെയുടെ സെഞ്ചുറി പിന്‍ബലത്തില്‍ രാജസ്ഥാന്‍ നേടിയ 191 റണ്‍സ് ഡല്‍ഹി ക്യാപ്റ്റില്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുത്തു. 36 പന്തില്‍ 78 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റിഷ്ഭ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്. പൃഥ്വി ഷാ 42 റണ്‍സെടുത്തും ശിഖര്‍ ധവാന്‍ 54 റണ്‍സെടുത്തും ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കി. 27 പന്തിലാണ് ധവാന്‍ 54 റണ്‍സെടുത്തത്. ശ്രേയസ് ഗോപാല്‍ രാജസ്ഥാന് വേണ്ടി രണ്ട് വിക്കറ്റെടുത്തു.

ടോസ് നേടിയ ഡല്‍ഹി രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 191 റണ്‍സെടുത്തു. മുന്‍ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ സെഞ്ചുറി (105*) പിന്‍ബലത്തിലാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ സ്മിത്ത് അര്‍ദ്ധസെഞ്ചുറി(50) നേടി രാജസ്ഥാന്‍ സ്‌കോറിന് ആക്കം കൂട്ടി. സ്മിത്തിന് ശേഷം വന്ന താരങ്ങള്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. ഡല്‍ഹിക്ക് വേണ്ടി കഗിസോ റബാദ രണ്ട് വിക്കറ്റ് നേടി.

Tags:    

Similar News