ഐപിഎല്‍; മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി; ഗുജറാത്ത് ടൈറ്റന്‍സിന് ആദ്യ ജയം

അഹ്‌മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ആദ്യ ജയം. മുംബൈ ഇന്ത്യന്‍സിനെതിരേ 36 റണ്‍സിന്റെ ജയമാണ് ഗുജറാത്ത് നേടിയത്. ഗുജറാത്ത് മുന്നോട്ട് വച്ച 196 റണ്‍സ് പിന്തുടരാനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്ത്് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവാണ് (48) മുംബൈയുടെ ടോപ് സ്‌കോറര്‍. തിലക് വര്‍മ്മ 39 റണ്‍സെടുത്തു. നമാന്‍ ദിറും സാന്റനറും 18 വീതം റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 196 റണ്‍സ് സ്‌കോര്‍ ചെയ്തത്. 41 പന്തില്‍ രണ്ട് സിക്സും നാല് ഫോറും അടക്കം 63 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് സായും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 27 പന്തില്‍ 38 റണ്‍സെടുത്ത് ഗില്‍ പുറത്താകുമ്പോള്‍ 8.3 ഓവറില്‍ 78-1 എന്ന നിലയിലായിരുന്നു ഗുജറാത്ത്. പിന്നാലെ എത്തിയ ജോഷ് ബട്ലര്‍ 24 പന്തില്‍ 39 റണ്‍സെടുത്ത് മടങ്ങി. 13.6 ഓവറില്‍ 129 റണ്‍സിലെത്തിച്ചാണ് ബട്ലര്‍ മടങ്ങുന്നത്. പിന്നാലെ 9 റണ്‍സെടുത്ത് ഷാരൂഖ് ഖാന്‍(9) പുറത്താതിന് പിന്നാലെ ബോള്‍ട്ടിന്റെ പന്തില്‍ സായ് സുദര്‍ശനും മടങ്ങി.
തേവാത്തിയ(0), റുഫര്‍ഫോര്‍ഡ്(18), റാഷിദ് ഖാന്‍(6), റബാഡ(7), സായ് കിഷോര്‍(1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ഇന്നിങ്സ്. മുംബൈക്കായി ഹര്‍ദിക് പാണ്ഡ്യ രണ്ടും, ട്രെന്‍ഡ് ബോള്‍ട്ട്, ദീപക് ചഹര്‍, മുജീബ് റഹ്‌മാന്‍,സത്യ നാരായണ രാജു എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.