ലോകകപ്പ് സെമിക്കിറങ്ങുന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; ജേസണ്‍ റോയി പുറത്ത്

റോയിക്ക് പകരം ജെയിംസ് വിന്‍സ് ടീമിലെത്തും.

Update: 2021-11-08 13:43 GMT

ദുബയ്: ട്വന്റി-20 ലോകകപ്പ് സെമിയില്‍ ന്യൂസിലന്റിനെ നേരിടുന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ ബാറ്റ്‌സമാന്‍ ജേസണ്‍ റോയി തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കളിക്കില്ല. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പിലെ ശേഷിക്കെ മല്‍സരങ്ങളില്‍ ജേസണ്‍ റോയി ടീമിനൊപ്പം തുടരില്ലെന്നും ടീം അറിയിച്ചു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിലാണ് ബാറ്റിങിനിടെ റോയിക്ക് പരിക്കേറ്റതും താരം ഗ്രൗണ്ട് വിട്ടതും. റോയിക്ക് പകരം ജെയിംസ് വിന്‍സ് ടീമിലെത്തും.




Tags:    

Similar News