ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസികള്‍ ലഖ്‌നൗവും അഹ്മദാബാദും

ലേലത്തില്‍ അദാനി ഗ്രൂപ്പ് ഒന്നാമതെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Update: 2021-10-25 18:55 GMT

മുംബൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണിലേക്കുള്ള ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകളുടെ കാര്യം തീരുമാനമായി. ലഖ്‌നൗ, അഹ്മദാബാദ് എന്നിവടങ്ങളില്‍ നിന്നാണ് പുതിയ ഫ്രാഞ്ചൈസികള്‍. ലേലത്തില്‍ ഒന്നാമതെത്തിയ ആര്‍പി സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പ് ലഖ്‌നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കി. ലേലത്തില്‍ രണ്ടാമതെത്തിയ സിവിസി ക്യാപിറ്റല്‍സ് അഹ്മദാബാദിനെയും കരസ്ഥമാക്കി. ലേലത്തില്‍ അദാനി ഗ്രൂപ്പ് ഒന്നാമതെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പിനെ ഗോയെങ്കെ ഗ്രൂപ്പും സിവിസി ക്യാപ്റ്റില്‍സും പിന്‍തള്ളുകയായിരുന്നു. ലേലത്തില്‍ പങ്കെടുത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഉടമസ്ഥര്‍ക്കും വന്‍ തുക ഓഫര്‍ ചെയ്യാന്‍ കഴിയാതെ വന്നു.


7,090കോടി ഓഫര്‍ ചെയ്താണ് ഗോയെങ്ക ഗ്രൂപ്പ് ഒന്നാമതെത്തിയത്. 5166 കോടിക്കാണ് സിവിസി ക്യാപിറ്റല്‍ രണ്ടാമതെത്തിയത്. ലക്‌സംബര്‍ഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിവിസി ക്യാപ്റ്റല്‍സ് ഫോര്‍മുല വണ്ണിന്റെ മുന്‍ പ്രമോട്ടര്‍മാരായിരുന്നു. ലോക കായിക മേഖലയിലെ പ്രമുഖരാണ് സിവിസി.


മുമ്പ് പൂനെ സൂപ്പര്‍ ജയന്റസ് ഫ്രാഞ്ചൈസിയ്ക്കായി ഐപിഎല്ലില്‍ സാന്നിധ്യം അറിയിച്ചവരാണ് ഗോയെങ്ക് ഗ്രൂപ്പ് .




Tags:    

Similar News