താരങ്ങള്‍ക്ക് പ്രത്യേക ചാര്‍ട്ടര്‍ ഫ്‌ളൈറ്റുമായി മുംബൈ ഇന്ത്യന്‍സ്

14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയായ താരങ്ങളെ മാലിദ്വീപിലെത്തിക്കും.

Update: 2021-05-06 15:53 GMT


മുംബൈ: ഐപിഎല്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ താരങ്ങള്‍ക്ക് പ്രത്യേക ചാര്‍ട്ടര്‍ ഫ്‌ളൈറ്റൊരുക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈ താരങ്ങള്‍ക്ക് മാത്രമായാണ് ഈ സര്‍വ്വീസ്. 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയായ താരങ്ങളെ മാലിദ്വീപിലെത്തിക്കും. തുടര്‍ന്ന് പ്രത്യേക ചാര്‍ട്ടര്‍ ഫ്‌ളൈറ്റില്‍ താരങ്ങളെ അവരവരുടെ രാജ്യങ്ങളില്‍ എത്തിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ട്വിറ്ററില്‍ അറിയിച്ചു. താരങ്ങള്‍ക്ക് പുറമെ കോച്ചിങ് സ്റ്റാഫുകളെയും ഇത്തരത്തില്‍ സ്വന്തം രാജ്യങ്ങളില്‍ എത്തിക്കും. മുംബൈയുടെ പ്രധാന കോച്ച് മഹേളാ ജയവര്‍ദ്ധനയെ ശ്രീലങ്കയിലേക്കും എത്തിക്കും. താരങ്ങള്‍ക്കും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഐപിഎല്ലിന്റെ 14ാം സീസണ്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചത്.




Tags:    

Similar News