പഹല്‍ഗാം ആക്രമണം; ഇന്ത്യയിലെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് സംപ്രേഷണം നിര്‍ത്തി

Update: 2025-04-24 17:40 GMT
പഹല്‍ഗാം ആക്രമണം; ഇന്ത്യയിലെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് സംപ്രേഷണം നിര്‍ത്തി

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇപ്പോള്‍ ഇന്ത്യയിലെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന്റെ സംപ്രേഷണം നിര്‍ത്തി. ടൂര്‍ണമെന്റിലെ ഇനിയുള്ള മത്സരങ്ങള്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഫാന്‍കോഡില്‍ സംപ്രേഷണം ചെയ്യില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ടു ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

പാകിസ്താന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള ഉള്ളടക്കങ്ങളും ഫാന്‍കോഡില്‍ നിന്നു നീക്കം ചെയ്തിട്ടുണ്ട്. നിലവില്‍ പിഎസ്എല്ലിലെ 13 മത്സരങ്ങള്‍ ആപ്പില്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ സംപ്രേഷണം ചെയ്യേണ്ടതില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഏപ്രില്‍ 11നു ആരംഭിച്ച ടൂര്‍ണമെന്റ് മെയ് 18നു അവസാനിക്കും.



Tags:    

Similar News