ന്യൂഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥീവ് പട്ടേല്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 35 കാരനായ പട്ടേല്‍ ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മേറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു. 2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് അവസാനമായി കളിച്ചത്.2002ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ആദ്യമായി കളിച്ചത്.
17ാം വയസ്സില്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയെങ്കിലും കരിയറില്‍ മികച്ച നേട്ടം കൊയ്യാന്‍ പാര്‍ത്ഥീവിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയ്ക്കായി 25 ടെസ്റ്റിലും 38 ഏകദിനത്തിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 934 റണ്‍സാണ് സമ്പാദ്യം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 139 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2010ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പവും 2015ലും 2017ലും മുംബൈ ഇന്ത്യന്‍സിനൊപ്പവും ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. ഗുജറാത്ത് താരമായ പാര്‍ത്ഥീവ് ഗുജറാത്തിനായി രഞ്്ജി ട്രോഫി കിരീടവും നേടിയിട്ടുണ്ട്.