റായിഡുവും ധോണിയും നയിച്ചു; ചെന്നൈയ്ക്കു നാലുവിക്കറ്റ് ജയം
ധോണി 43 പന്തില്‍ നിന്ന് 58 റണ്‍സെടുത്തപ്പോള്‍ അമ്പാടി റായിഡു 47 പന്തില്‍ നിന്ന് 57 റണ്‍സുമെടുത്തു
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാലുവിക്കറ്റ് ജയം. 151 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ അമ്പാട്ടി റായിഡുവിന്റെയും ധോണിയുടെയും അര്‍ധസെഞ്ചുറി മികവില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു(155/6). ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും ചെന്നൈ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പരിഭ്രമിച്ചിരുന്നു. അവസാനം വരെ ആവേശം നിറഞ്ഞ മല്‍സരമായിരുന്നു ജയ്പൂരില്‍ അരങ്ങേറിയത്. അവസാന ഓവറുകളില്‍ ബാറ്റേന്തിയ രവീന്ദ്ര ജഡേജയും(നാല് പന്തില്‍ ഒമ്പത്), സാന്റനെറു(മൂന്ന് പന്തില്‍ 10)മാണ് ചെന്നൈയെ വിജയതീരത്തെത്തിച്ചത്. ചെന്നൈയുടെ തുടക്കം പാളിയിരുന്നു. ഓപണര്‍മാരും വണ്‍ഡൗണ്‍ ബാറ്റ്‌സ്മാനും രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ റായിഡുവും ധോണിയുമാണ് ചെന്നൈയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത്. ധോണി 43 പന്തില്‍ നിന്ന് 58 റണ്‍സെടുത്തപ്പോള്‍ അമ്പാടി റായിഡു 47 പന്തില്‍ നിന്ന് 57 റണ്‍സുമെടുത്തു.
നേരത്തേ ടോസ് നേടിയ ചെന്നൈ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. തുടക്കം മികച്ചതായിരുന്നെങ്കിലും ചെന്നൈയുടെ തകര്‍പ്പന്‍ ബൗളിങിന് മുന്നില്‍ രാജസ്ഥാന്‍ തകരുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് കൊയ്ത് അവര്‍ രാജസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കി. സഞ്ജു സാംസണ്‍ ഒഴികെയുള്ള താരങ്ങളെല്ലാം രണ്ടക്കം കടന്നെങ്കിലും ഒരാള്‍ക്കും 28 റണ്‍സിന് മുകളില്‍ കടക്കാന്‍ കഴിഞ്ഞില്ല. രഹാനെ(14), ജോസ് ബട്‌ലര്‍(23), സ്റ്റീവ് സ്മിത്ത്(15), ബെന്‍ സ്‌റ്റോക്കസ്(28), റിയാന്‍ പരാഗ്(16), ജൊഫ്‌റാ ആര്‍ച്ചര്‍(13), ശ്രീയസ് ഗോപാല്‍(19) എന്നിവരാണ് രാജസ്ഥാന് വേണ്ടി രണ്ടക്കം കടന്നവര്‍. ചെന്നൈയ്ക്കു വേണ്ടി ദീപക് ചാഹര്‍, ഷ്രാദുല്‍ ഠാക്കുര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി.