രഞ്ജി ട്രോഫി ക്രിക്കറ്റ്:കേരള ടീം സാധ്യത പട്ടിക പ്രഖ്യാപിച്ചു; ശ്രീശാന്തും ഇടം പിടിച്ചു
ചാംപ്യന്‍ഷിപ്പിന് മുന്നോടിയായുള്ള ടീമിന്റെ പരിശീലന ക്യാപ് ഈ മാസം 30 ന് വയനാട് കൃഷ്ണ ഗിരി സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഫെബ്രുവരി എട്ടുവരെയാണ് ക്യാപ് നടക്കുന്നത്
കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിന്റെ 25 അംഗ സാധ്യത പട്ടിക കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു.എസ് ശ്രീശാന്തും പട്ടികയില്‍ ഇടം പിടിച്ചു.സഞ്ജു സാംസണ്‍,റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന,വിഷ്ണു വിനോദ്,ആനന്ദ് കൃഷ്ണന്‍, മുഹമ്മദ് അസറുദ്ദീന്‍,രോഹന്‍ കുന്നുമ്മല്‍,സച്ചിന്‍ ബേബി,സല്‍മാന്‍ നിസാര്‍,ഫനൂസ്,എം ഡി നിധീഷ്,വിനൂപ് മനോഹരന്‍, രോഹന്‍ പ്രേം,കെ എം ആസിഫ്, എന്‍ പി ബേസില്‍,അക്ഷയ ചന്ദ്രന്‍,സിജോ മോന്‍ ജോസഫ്,എസ് മിഥുന്‍,അഭിഷേക് മോഹന്‍,വല്‍സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്,ശ്രീരൂപ്,പി കെ മിഥുന്‍,അജ്‌നാസ്, കെ സി അക്ഷയ്, എം അരുണ്‍,വിശ്വേശ്വര്‍ സുരേഷ് എന്നിവരാണ് ശ്രീശാന്തിനെക്കൂടാതെ സാധ്യതാ ടീമില്‍ ഉളളത്.ടിനു യോഹന്നാന്‍ ആണ് മുഖ്യ പരിശീലകന്‍.
ചാംപ്യന്‍ഷിപ്പിന് മുന്നോടിയായുള്ള ടീമിന്റെ പരിശീലന ക്യാപ് ഈ മാസം 30 ന് വയനാട് കൃഷ്ണ ഗിരി സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഫെബ്രുവരി എട്ടുവരെയാണ് ക്യാപ് നടക്കുന്നത്. നേരത്തെ സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ മുംബൈ യെ അടക്കം പരാജയപ്പെടുത്തിയ കേരള ടീം മികച്ച പ്രകടനം നടത്തിയിരുന്നു.മുഹമ്മദ് അസറുദ്ദീന്റെ അതിവേഗ സെഞ്ചുറിയ്ക്കും ചാംപ്യന്‍ഷിപ്പ് വേദിയായിരുന്നു.ബിസിസി ഐയുടെ വിലക്ക് നീങ്ങി തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയാണ് കേരളം ടീം കളത്തിലിറങ്ങിയത്.മികച്ച പ്രകടനാണ് ചാംപ്യന്‍ ഷിപ്പില്‍ ശ്രീശാന്ത് നടത്തിയത്.ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് രഞ്ജിട്രോഫിക്കുള്ള സാധ്യതാ പട്ടികയിലും ശ്രീശാന്ത് ഇടം നേടിയിരിക്കുന്നത്.