രോഹിത്ത് ശര്‍മ്മ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍
ഡിസംബര്‍ 26നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്.
മുംബൈ:ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ ഏകദിനത്തിലും ടീമിന് നയിക്കും. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയുള്ള തീരുമാനം ബിസിസിഐ ആണ് പുറത്ത് വിട്ടത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീം പ്രഖ്യാപനത്തിലാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം പുറത്ത് വിട്ടത്. ടെസ്റ്റില്‍ കോഹ്‌ലി ക്യാപ്റ്റനും രോഹിത്ത് വൈസ് ക്യാപ്റ്റനുമായിരിക്കും. ലോകകപ്പിന് ശേഷമാണ് രോഹിത്തിനെ ട്വന്റി-20യില്‍ ക്യാപ്റ്റനായും കെ എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനുമായി പ്രഖ്യാപിച്ചത്. ഏകദിന വൈസ് ക്യാപ്റ്റനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.
ഡിസംബര്‍ 26നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്. ടീം; വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), രോഹിത്ത് ശര്‍മ്മ (വൈസ് ക്യാപ്റ്റന്‍),കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശ്രാദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.
The All-India Senior Selection Committee also decided to name Mr Rohit Sharma as the Captain of the ODI & T20I teams going forward.#TeamIndia | @ImRo45 pic.twitter.com/hcg92sPtCa
— BCCI (@BCCI) December 8, 2021