കൊവിഡ്; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആശുപത്രി വിട്ടു

മാര്‍ച്ച് 27നായിരുന്നു സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2021-04-08 17:05 GMT

മുംബൈ; കൊവിഡ് പോസ്റ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൊവിഡ് നെഗറ്റീവായി. തുടര്‍ന്ന് താരം ആശുപത്രി വിട്ടു. എന്നാല്‍ ഒരാഴ്ച കൂടി സച്ചിന്‍ ക്വാറന്റീനില്‍ കഴിയും. മാര്‍ച്ച് 27നായിരുന്നു സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ഐസുലേഷനില്‍ കഴിഞ്ഞിരുന്ന താരത്തെ മുന്‍കരുതലിന്റെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സച്ചിന്‍ അടക്കം റോഡ് സേഫ്റ്റി സീരിസില്‍ പങ്കെടുത്ത നിരവധി ഇന്ത്യന്‍ താരങ്ങള്‍ക്ക് രോഗം പിടിപ്പെട്ടിരുന്നു.




Tags:    

Similar News