തല്‍സ്ഥാനത്ത് തുടരും; പുതിയ മേഖല രാഷ്ട്രീയമല്ല: ഗാംഗുലി
എന്നാല്‍ ഏവരും അതിനെ മറ്റൊരു തരത്തില്‍ തെറ്റിദ്ധരിക്കുകയായിരുന്നു.
മുംബൈ: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ തല്‍ക്കാലം ആഗ്രഹമില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വീറ്റിനെ തുടര്‍ന്ന് ഏവരും താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് കരുതിയിരിക്കുകയാണ്. എന്നാല്‍ അത് തെറ്റാണ്. പുതിയ ഒരു എഡ്യൂക്കേഷണല്‍ ആപ്പ് തുടരാനാണ് പദ്ധതിയെന്നും ഗാംഗുലി വ്യക്തമാക്കി. ഒരു വാണിജ്യപരമായ എഡ്യുക്കേഷണല്‍ ആപ്പാണ് ഉദ്ദേശിക്കുന്നത്. തന്റെ സ്വന്തം സംരഭമാണ്. ഇതിനു മുന്നോടിയായിട്ടാണ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഏവരും അതിനെ മറ്റൊരു തരത്തില്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ബിസിസിഐ പ്രസിഡന്റ് പദവിയില്‍ തുടരുമെന്നും അതോടൊപ്പം പുതിയ സംരഭവുമായി മുന്നോട്ട് പോവുമെന്ന് ഗാംഗുലി അറിയിച്ചു.