വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു. ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയ ഇന്ത്യയ്‌ക്കെതിരേ ദക്ഷിണാഫ്രിക്ക 385 റണ്‍സെടുത്തു. എട്ടു വിക്കറ്റ് നഷ്ടത്തിലാണ് സന്ദര്‍ശകര്‍ 385 റണ്‍സെടുത്തത്. എല്‍ഗറിന്റെ(160)യും ഡീ കോക്കിന്റെ(111)യും സെഞ്ചുറികളാണ് ആഫ്രിക്കയ്ക്കു കരുത്തേകിയത്. ഫഫ് ഡു പ്ലസിസ് 55 റണ്‍സെടുത്തു. രണ്ടാംദിനം മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട സന്ദര്‍ശകര്‍ ഇന്ന് മികച്ച നിലയില്‍ തുടക്കമിട്ടു. എല്‍ഗറിന് പിന്തുണയുമായെത്തിയ മാര്‍ക്രം(5), ഡീ ബ്രൂണ്‍(4), പിഡിറ്റ്(0), ബാവുമാ(18) എന്നിവര്‍ ഫോം കണ്ടെത്താനാവാതെ പെട്ടെന്ന് പുറത്തായി. പിന്നീടെത്തിയ പ്ലെസിസും ഡീകോക്കുമാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ചലിപ്പിച്ചത്. ഇന്ത്യയ്ക്കു വേണ്ടി അശ്വിന്‍ അഞ്ച് വിക്കറ്റ് നേടി. ജഡേജ രണ്ടും ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റും സ്വന്തമാക്കി.