2011 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തോറ്റുകൊടുത്തു; അന്വേഷണത്തിന് ഉത്തരവിട്ട് ലങ്കന്‍ സര്‍ക്കാര്‍
ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണെന്നും അതിന് മുന്നോടിയായുള്ള സര്‍ക്കസ്സുകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇപ്പോഴത്തെ കായിക മന്ത്രി അറിയിച്ചു.
കൊളംബോ: 2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്ക് ശ്രീലങ്ക തോറ്റുകൊടുക്കുകയായിരുന്നുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ലങ്കന്‍ സര്‍ക്കാര്‍. മുന്‍ കായിക മന്ത്രി മഹിനന്ദാനന്ത അല്‍താമഗെയുടെ ആരോപണത്തെ മുന്‍ നിര്‍ത്തിയാണ് നിലവിലെ കായിക മന്ത്രി ഡള്ളാസ് അല്ലാപെരുമാ അന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസം നടന്ന ഒരു ടെലിവിഷന്‍ ഷോയിലാണ് മഹിനന്ദാനന്ത ശ്രീലങ്കന്‍ ടീമിനെതിരേ ആരോപണമുന്നയിച്ചത്. താന്‍ കായിക മന്ത്രി ആയിരുന്നു സമയത്താണ് ലങ്കന്‍ ടീം ലോകകപ്പ് ഫൈനലില്‍ തോറ്റതെന്നായിരുന്നു ആരോപണം. ''2011ലെ ലോകകപ്പ് നമ്മള്‍ വിറ്റു. 275 റണ്‍സായിരുന്നു അവരുടെ ടാര്‍ഗെറ്റ്. ഇതായിരുന്നു വാതുവെയ്പ്പ് കാരുടെ ലക്ഷ്യം. ഗംഭീര്‍(97), ധോണി(91) എന്നിവര്‍ ലക്ഷ്യം നേടി ഇന്ത്യയ്ക്ക് കിരീടമണിയിച്ചുവെന്നും അദ്ദേഹം ഷോയില്‍ വ്യക്തമാക്കിയിരുന്നു. എന്ന്ാല്‍ വാതുവയ്പ്പില്‍ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ മഹിനന്ദാനന്തയ്‌ക്കെതിരേ 2011ലെ ടീമിലെ ക്യാപ്റ്റനായ കുമാര സംങ്കക്കാരയും മഹിളാ ജയവര്‍ദ്ധനെയും രംഗത്തെത്തിയിട്ടുണ്ട്. ആരോപണം അടിസ്ഥാന രഹിതമാണെന്നും തെളിവ് വെളിപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണെന്നും അതിന് മുന്നോടിയായുള്ള സര്‍ക്കസ്സുകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇപ്പോഴത്തെ കായിക മന്ത്രി അറിയിച്ചു.