സെയ്ദ് മുഷ്താഖ് അലി ട്രോഫി; ശരവണകുമാറിന് അഞ്ച് വിക്കറ്റ്; തമിഴ്‌നാട് ഫൈനലില്‍
വിദര്‍ഭയ്‌ക്കെതിരേ നാല് റണ്‍സിന്റെ ജയവുമായി കര്‍ണ്ണാടക ഫൈനലില്‍ കടന്നു.
ഡല്‍ഹി: സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ നിലവിലെ ചാംപ്യന്‍മാരായ തമിഴ്‌നാട് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് വീഴ്ത്തിയത്. നേരത്തെ തമിഴ്‌നാടിന്റെ സൂപ്പര്‍ ബൗളര്‍ ശരവണകുമാര്‍ അഞ്ച് വിക്കറ്റ് നേടി ഹൈദരാബാദിനെ 90 റണ്‍സിന് ചുരുട്ടികെട്ടിയിരുന്നു(18.3). 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്ത് തമിഴ്‌നാട് ജയം ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ കേരളത്തെ പരാജയപ്പെടുത്തിയാണ് തമിഴ്‌നാട് സെമിയിലേക്ക് കയറിയത്.
മറ്റൊരു സെമിയില്‍ വിദര്‍ഭയ്‌ക്കെതിരേ നാല് റണ്‍സിന്റെ ജയവുമായി കര്‍ണ്ണാടക ഫൈനലില്‍ കടന്നു. 176 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച വിദര്‍ഭയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.