സെയ്ദ് മുഷ്താഖ് അലി ട്രോഫി; കേരളം ക്വാര്‍ട്ടറില്‍
കേരളത്തിനൊപ്പം കര്‍ണ്ണാടകയും മഹാരാഷ്ട്രയും ക്വാര്‍ട്ടറില്‍ കടന്നു.
ന്യൂഡല്‍ഹി: സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കേരളം ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. 146 റണ്‍സ് ലക്ഷ്യം 19.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. അസ്ഹറുദ്ദീന്‍ (60), സഞ്ജു സാംസണ്‍ (52) എന്നിവരുടെ മികച്ച ബാറ്റിങാണ് കേരളത്തിന് അനായാസ ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ പ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടുകയായിരുന്നു. കേരളത്തിനൊപ്പം കര്‍ണ്ണാടകയും മഹാരാഷ്ട്രയും ക്വാര്‍ട്ടറില്‍ കടന്നു.