സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ജയം ; ശ്രീശാന്തിന് വിക്കറ്റ്

ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 20 ഓവറില്‍ 138 റണ്‍സ് നേടി.

Update: 2021-01-11 17:42 GMT


മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആദ്യ ജയം.ഇന്ന് മുംബൈയില്‍ പുതുച്ചേരിക്കെതിരേ നടന്ന എലൈറ്റ് ഗ്രൂപ്പ് ഇ മല്‍സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 20 ഓവറില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ കേരളം 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കേരള ടീമില്‍ തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് മല്‍സരത്തില്‍ ഒരു വിക്കറ്റ് നേടി. കേരളത്തിന്റെ ടോപ് സ്‌കോറര്‍ സഞ്ജു സാംസണ്‍ (32) ആണ്.മുഹമ്മദ് അസ്ഹറുദ്ദീന്‍ 30 റണ്‍സ് നേടിയപ്പോള്‍ റോബിന്‍ ഉത്തപ്പ 21ഉം സച്ചിന്‍ ബേബി 18 ഉം റണ്‍സെടുത്തു.

പുതുച്ചേരിയ്ക്കായി ആസിത് 33 റണ്‍സെടുത്ത് ടോപ് സ്‌കോറര്‍ ആയി. കേരളത്തിന്റെ ജലജ് സക്‌സേന മൂന്ന് വിക്കറ്റ് നേടി.



Tags:    

Similar News