സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്ന് കേരളം പുറത്ത്
സഞ്ജു സാംസണ്‍ ഇന്ന് റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ന്യൂഡല്‍ഹി: സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിന് വിരാമം.ക്വാര്‍ട്ടറില്‍ തമിഴ്‌നാട് ആണ് കേരളത്തെ പുറത്താക്കിയത്. അഞ്ച് വിക്കറ്റിനാണ് കേരളത്തിന്റെ തോല്‍വി. 182 എന്ന കൂറ്റന്‍ ലക്ഷ്യം മുന്നില്‍ വെച്ചിട്ടും തമിഴ്‌നാട് അത് മറികടക്കുകയായിരുന്നു. ഹരി നിഷാന്ത് (33), സായ് സുദര്‍ശന്‍ (46), വിജയ് ശങ്കര്‍ (33) സഞ്ജയ് (32), ഷാരൂഖ് ഖാന്‍ (19) എന്നിവരാണ് തമിഴ്‌നാടിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചത്.
നേരത്തെ കേരളം നാല് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സ് നേടിയത്. 65 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍ (51), സച്ചിന്‍ ബേബി (33) എന്നിവരാണ് കേരളത്തിനായി മികച്ച സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍. സഞ്ജു സാംസണ്‍ ഇന്ന് റണ്ണൊന്നുമെടുക്കാതെ പുറത്തായി.