ട്വന്റി 20 പരമ്പര: ആദ്യമല്‍സരത്തില്‍ കിവീസിനെതിരേ ഇന്ത്യയ്ക്ക് തോല്‍വി
ന്യൂസിലന്റ് ഉയര്‍ത്തിയ 220 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിനു ഓള്‍ ഔട്ടായി.
വെല്ലിങ്ടണ്‍: ന്യൂസിലന്റിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 80 റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ തോല്‍പിച്ചത്. ന്യൂസിലന്റ് ഉയര്‍ത്തിയ 220 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിനു ഓള്‍ ഔട്ടായി. ശിഖര്‍ ധവാന്‍(29), വിജയ് ശങ്കര്‍(27), ധോണി(39), ക്രൂനാല്‍ പാണ്ഡ്യ(20) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റെടുത്ത ടിം സോധി, രണ്ട് വിക്കറ്റ് വീതമെടുത്ത ഇഷ് സോധി, മിച്ചല്‍ സാന്റനര്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരുടെ മികച്ച ബൗളിങാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് എത്തിനില്‍ക്കെ രോഹിത് ശര്‍മ്മയിലൂടെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് വന്നവര്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് അധികസംഭാവന നല്‍കാതെ തുടരെ തുടരെ പുറത്തായി. ശിഖര്‍ ധവാന്റെയും രോഹിത്തിന്റെയും വിക്കറ്റുകള്‍ ഫെര്‍ഗുസനാണ്. പിന്നീടെത്തിയ പുതുമുഖ താരം റിഷഭ് പന്തിന് തന്റെ ആദ്യ ട്വന്റിയില്‍ നിരാശയായിരുന്നു ഫലം. 10 ബോള്‍ നേരിട്ട റിഷഭ് നാലു റണ്‍സെടുത്ത് പുറത്തായി. 31 പന്തില്‍ നിന്ന് 39 റണ്‍സാണ് ധോണിയുടെ സംഭാവന. ടിം സോത്തിയുടെ ബോളില്‍ ഫെര്‍ഗൂസന്‍ ക്യാച്ചെടുത്താണ് ധോണി പുറത്തായത്. ദിനേശ് കാര്‍ത്തിക്ക്(5), ഹാര്‍ദിക്ക് പാണ്ഡ്യ(4), ഭുവനേശ്വര്‍ കുമാര്‍(1), യുസ്‌വേന്ദ്ര ചാഹല്‍(1) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത കിവികള്‍ വെടിക്കെട്ട് ബാറ്റിങാണ് കാഴ്ചവച്ചത്. ടിം സെല്‍ഫേര്‍ട്ടിന്റെ അപരാജിത അര്‍ധ സെഞ്ചുറി(84)യുടെ മികവിലാണു ന്യൂസിലന്റിന്റെ കൂറ്റന്‍ സ്‌കോര്‍. 43 പന്തില്‍ നിന്നാണ് ടിമ്മിന്റെ 84 റണ്‍സ് നേട്ടം. കൂടാതെ കോളിന്‍ മുന്‍ റോ(34), കാനേ വില്ല്യംസ്(34), റോസ് ടെയ്‌ലര്‍(23), സ്‌കോട്ട് കഗ്ഗ്‌ലേ(20) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ 219 റണ്‍സെടുത്തത്. ഇന്ത്യന്‍ നിരയില്‍ ഹാര്‍ദ്ദിക് രണ്ട് വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ട്വന്റി 20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. ന്യൂസിലന്റിനെതിരേയുള്ള ഏഴാം തോല്‍വിയും. ഇതിനുമുമ്പ് ട്വന്റിയില്‍ കിവികള്‍ക്കെതിരേ ഇന്ത്യ രണ്ട് മല്‍സരത്തില്‍ മാത്രമാണ് ജയിച്ചിട്ടുള്ളത്.