വിജയ് ഹസാരെ ട്രോഫി; ദേവ്ദത്തിന് സെഞ്ചുറി; കേരളത്തിന് കൂറ്റന്‍ ലക്ഷ്യം

കേരളത്തിനായി ബേസില്‍ മൂന്ന് വിക്കറ്റ് നേടി.

Update: 2021-03-08 11:00 GMT


ഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന്റെ ലക്ഷ്യം 338 റണ്‍സ്. ടോസ് നേടിയ കേരളം കര്‍ണ്ണാടകയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടുകയായിരുന്നു. കര്‍ണ്ണാടക ക്യാപ്റ്റന്‍ സമര്‍ത്ഥ്(158), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (101) എന്നിവരുടെ സെഞ്ചുറികളാണ് കര്‍ണ്ണാടകയ്ക്ക് കൂറ്റന്‍ റണ്‍സ് നല്‍കിയത്. പടിക്കലിന്റെ ടൂര്‍ണ്ണമെന്റിലെ നാലാം സെഞ്ചുറിയാണിത്. ടൂര്‍ണ്ണമെന്റിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ റെക്കോഡും പടിക്കലിന്റെ പേരിലായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഈ റെക്കോഡിന് നേരത്തെ അര്‍ഹനായത്. 2008-09 സീസണിലായിരുന്നു കോഹ്‌ലിയുടെ ഈ നേട്ടം.


കേരളത്തിനായി ബേസില്‍ മൂന്ന് വിക്കറ്റ് നേടി. സഞ്ജു സാംസണ്‍ പരിക്കിനെ തുടര്‍ന്ന് ഇന്ന് ഇറങ്ങിയിട്ടില്ല.




Tags:    

Similar News