ഏകദിന റാങ്കിങ്; മിഥാലിയെ വീഴ്ത്തി സ്‌റ്റെഫാനി ട്രെയലര്‍ ഒന്നാമത്
ഓള്‍ റൗണ്ടര്‍മാരിലും സ്‌റ്റെഫാനിയാണ് ഒന്നാമത്.
ആന്റിഗ്വ: ഏകദിന റാങ്കിങില്‍ ഇന്ത്യയുടെ മിഥാലി രാജിനെ വീഴ്ത്തി വെസ്റ്റ്ഇന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ട്രെയ്‌ലര്‍ ഒന്നാമത്. പാകിസ്ഥാനെതിരായ മല്‍സരത്തില്‍ 105 റണ്‍സ് നേടിയതോടെയാണ് താരം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. സ്റ്റെഫാനിക്ക് 762 പോയിന്റും മിഥാലിക്ക് 758 പോയിന്റുമാണുള്ളത്. ഓള്‍ റൗണ്ടര്‍മാരിലും സ്‌റ്റെഫാനിയാണ് ഒന്നാമത്. ബൗളര്‍മാരില്‍ താരം 16ാം സ്ഥാനത്താണ്.