കിങ്സറ്റണില്‍ ഇംഗ്ലണ്ടിനോട് പകരം വീട്ടി വിന്‍ഡീസ്
തുടര്‍ച്ചയായ 10 തോല്‍വിയ്ക്കുശേഷമുള്ള വിന്‍ഡീസിന്റെ ആദ്യവിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ലോക ഒന്നാം റാങ്കുകാര്‍ 47.4 ഓവറില്‍ 263ന് പുറത്താവുകയായിരുന്നു.
കിങ്‌സറ്റണ്‍ ഓവല്‍: ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍(360)പടുത്തുയര്‍ത്തിയിട്ടും തോല്‍വിയേറ്റുവാങ്ങിയ വെസ്റ്റ്ഇന്‍ഡിസ് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ 26 റണ്‍സിന് തോല്‍പ്പിച്ചു. തുടര്‍ച്ചയായ 10 തോല്‍വിയ്ക്കുശേഷമുള്ള വിന്‍ഡീസിന്റെ ആദ്യവിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ലോക ഒന്നാം റാങ്കുകാര്‍ 47.4 ഓവറില്‍ 263ന് പുറത്താവുകയായിരുന്നു.
അഞ്ചു വിക്കറ്റ് കൊയ്ത ഷെല്‍ഡന്‍ കോട്ട്രെല്‍ ആണ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. ക്യാപ്റ്റന്‍ ഹോള്‍ഡര്‍ മൂന്നും ഒഷേന്‍ തോമസ്, കാര്‍ലോസ് ബ്രാത് വെയ്റ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഷിംറന്‍ ഹെറ്റ്‌മെയറിന്റെ സെഞ്ചുറിയുടെ മികവിലാണ് വിന്‍ഡീസ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 83 പന്തില്‍ നിന്നാണ് ഹെറ്റ്‌മെയര്‍ 104 റണ്‍സെടുത്തത്. ക്രിസ് ഗെയ്ല്‍ അര്‍ദ്ധസെഞ്ചുറി നേടി. ജയത്തോടെ അഞ്ചുമല്‍സരങ്ങളടങ്ങിയ ഏകദിനം 1-1 എന്ന നിലയിലായി. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍(70), ബെന്‍ സ്‌റ്റോക്‌സ്(79) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേടി. ജോ റൂട്ടും(36), ജോസ് ബട്‌ലര്‍ (34) എന്നിവര്‍ പ്രതിരോധിച്ചെങ്കിലും കരീബിയന്‍ കരുത്തിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ലോക റാങ്കിങില്‍ ഒമ്പതാം സ്ഥാനത്തുള്ള വെസ്റ്റ്ഇന്‍ഡീസിന്റെ പ്രകടനം അടുത്ത കാലത്തായി മോശമായിരുന്നു. ഈ മല്‍സരത്തോടെ ടീം വന്‍ തിരിച്ചുവരവാണ് നടത്തിയത്.