യൂണിവേഴ്‌സല്‍ ബോസ്സിന് ട്വന്റിയില്‍ 14000 റണ്‍സ്

ട്വന്റി-20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ഗെയ്ല്‍ മല്‍സരശേഷം വ്യക്തമാക്കി.

Update: 2021-07-13 11:29 GMT



സിഡ്‌നി: യൂണിവേഴ്‌സല്‍ ബോസ്സ്  ക്രിസ് ഗെയ്‌ലിന് ട്വന്റിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ട്വന്റി-20യില്‍ 14,000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റിയിലാണ് 41കാരനായ ഗെയ്‌ലിന്റെ ചരിത്ര നേട്ടം. തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങളിലും ജയിച്ച വിന്‍ഡീസ് പരമ്പര സ്വന്തമാക്കി. മൂന്നാം ട്വന്റിയില്‍ ഗെയ്ല്‍ 38 പന്തില്‍ 67 റണ്‍സ് നേടി. 2016ന് ശേഷം താരത്തിന്റെ ആദ്യ അര്‍ദ്ധ സെഞ്ചുറിയാണ്. ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ഗെയ്ല്‍ മല്‍സരശേഷം വ്യക്തമാക്കി. മൂന്നാം ട്വന്റിയില്‍ ടോസ് നേടിയ ഓസിസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു.മറുപടി ബാറ്റിങില്‍ വിന്‍ഡീസ് 14.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.




Tags:    

Similar News