ഇന്ത്യക്കെതിരേ കെയിന്‍ വില്ല്യംസണ്‍ കളിക്കില്ല

പകരം ടിം സൗത്തി ടീമിനെ നയിക്കും.

Update: 2021-11-16 14:34 GMT


ന്യൂഡല്‍ഹി: നാളെ ഇന്ത്യക്കെതിരേ ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയില്‍ ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ കളിക്കില്ല. 25ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്റ്റന്‍ വിട്ടുനില്‍ക്കുന്നത്. പകരം ടിം സൗത്തി ടീമിനെ നയിക്കും. വില്ല്യംസണ്‍ അടങ്ങുന്ന ടീം കഴിഞ്ഞ ദിവസം ജെയ്പൂരിലെത്തിയിരുന്നു. ജെയ്പൂര്‍, റാഞ്ചി, കൊല്‍ക്കത്ത എന്നിവടങ്ങളിലാണ് മൂന്ന് ട്വന്റി-20 മല്‍സരങ്ങള്‍ അരങ്ങേറുന്നത്. ലോകകപ്പില്‍ കളിച്ച ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കെയ്ല്‍ ജാമിസണ്‍, ആഡം മില്‍നെ, മാരല്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്പ്‌സ്, മിച്ചല്‍ സാന്റനര്‍, ഇഷ് സോധി എന്നിവരെല്ലാം നാളെ ഇന്ത്യയ്‌ക്കെതിരേ കളിക്കും.




Tags:    

Similar News