ആറാം കിരീടം തേടി ഓസിസ്; കന്നിക്കിരീടത്തിനായി ഇംഗ്ലിഷ് പടയും
ആതിഥേയരായ ഇംഗ്ലണ്ട് കന്നിക്കിരീടം തേടി ഇറങ്ങുമ്പോള്‍ ആസ്‌ത്രേലിയ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരകളില്‍ നിറം മങ്ങിയെങ്കിലും പിന്നീടുള്ള പരമ്പരകളില്‍ വമ്പന്‍ തിരിച്ച് വരവ് നടത്തി ഓസിസ് ടീമിന്റെ ശക്തി തെളിയിച്ചു.
ഓവല്‍: ഈ ലോകകപ്പില്‍ കിരീട സാധ്യതാ ലിസ്റ്റില്‍ മുന്‍പന്തിയിലുള്ളവരാണ് ഇംഗ്ലണ്ടും ആസ്‌ത്രേലിയയും. ആതിഥേയരായ ഇംഗ്ലണ്ട് കന്നിക്കിരീടം തേടി ഇറങ്ങുമ്പോള്‍ ആസ്‌ത്രേലിയ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരകളില്‍ നിറം മങ്ങിയെങ്കിലും പിന്നീടുള്ള പരമ്പരകളില്‍ വമ്പന്‍ തിരിച്ച് വരവ് നടത്തി ഓസിസ് ടീമിന്റെ ശക്തി തെളിയിച്ചു. പന്തു ചുരുട്ടല്‍ വിവാദം കംഗാരുക്കളുടെ മനോവീര്യം നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് അവര്‍ തിരിച്ചടിച്ചു. വിവാദ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയത് കംഗാരുക്കള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.
ആസ്‌ത്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, സ്റ്റീവ് സ്മിത്ത്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ജെ റിച്ചാര്‍ഡ്‌സണ്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, നഥാന്‍ കൗള്‍ട്ടര്‍നില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേസണ്‍ ബെഹ്‌റന്‍ ഡോര്‍ഫ്, ആദാം സാമ്പ, നഥാന്‍ ലിയോണ്‍.
ഐസിസി റാങ്കിങില്‍ ഒന്നാമതുള്ള ഇംഗ്ലണ്ടിനാണ് കിരീടത്തില്‍ മുത്തമിടാനുള്ള ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത്. ഇതിഹാസ താരങ്ങളെല്ലാം ഇതിനോടകം ഇത് പ്രവചിച്ചു. ഏത് വന്‍ സ്‌കോറും പിന്തുടരാനുള്ള ബാറ്റ്‌സ്്മാന്‍മാര്‍ തന്നെയാണ് ആതിഥേയരുടെ ശക്തി. ബൗളിങിലും മോശമല്ലാത്ത നിരയാണ് ഇംഗ്ലണ്ടിനുള്ളത്. ഒരിക്കലും നേടാത്ത കിരീടം നേടാന്‍ തന്നെയാണ് ഇംഗ്ലിഷ് പടയുടെ ഒരുക്കം. ഇംഗ്ലണ്ട് ടീമിന്റെ കഴിഞ്ഞ കാലങ്ങളിലെ പ്രകടനവും ഇത് സാക്ഷ്യം വഹിക്കുന്നു.
ഇംഗ്ലണ്ട് ടീം: ഇയാന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി, ജോ ഡെന്‍ലി, ക്രിസ് വോക്‌സ്, ടോം കുറാന്‍, ഡേവിഡ് വില്ലി, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.