യൂസുഫ് പഠാന്‍ വെടിക്കെട്ടിന് അവസാനം; വിരമിക്കല്‍ പ്രഖ്യാപിച്ചു

ബറോഡയ്ക്കായി കളിച്ച താരം 4800 റണ്‍സും 201 വിക്കറ്റും നേടിയിട്ടുണ്ട്.

Update: 2021-02-26 17:35 GMT


മുംബൈ; ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സമാന്‍ യുസുഫ് പഠാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മേറ്റില്‍ നിന്നും താരം വിരമിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി -20 ലോകകപ്പും(2007) ഏകദിന ലോകകപ്പും(2011) നേടിയ ടീമിലെ അംഗമാണ് പഠാന്‍. 2012ലാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളും 22 ട്വന്റി-20 മല്‍സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 810 റണ്‍സും 46 വിക്കറ്റും നേടിയിട്ടുണ്ട്. ഐപിഎല്ലിലെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയും വേഗതയേറിയ ഇന്ത്യന്‍ സെഞ്ചുറിയും പഠാന്റെ പേരിലാണ്. 37 പന്തിലാണ് താരം സെഞ്ചുറി നേടിയത്. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം ഐപിഎല്ലില്‍ കളിച്ചത്. 2001-02 സീസണിലാണ് പഠാന്‍ ആഭ്യന്തര കരിയറിന് തുടക്കമിട്ടത്. ബറോഡയ്ക്കായി കളിച്ച താരം 4800 റണ്‍സും 201 വിക്കറ്റും നേടിയിട്ടുണ്ട്.






Tags:    

Similar News