ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; സുബൈര്‍ ഹംസയ്ക്ക് വിലക്ക്

നീണ്ട വിലക്ക് ഒമ്പത് മാസമായി ചുരുക്കുകയുമായിരുന്നു.

Update: 2022-05-17 17:20 GMT


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ താരം സുബൈര്‍ ഹംസയ്ക്ക് ഐസിസിയുടെ വിലക്ക്. 26കാരനായ ബാറ്റ്‌സ്മാന്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഒമ്പത് മാസത്തെ വിലക്ക് നേരിട്ടത്. ജനുവരിയില്‍ നടത്തിയ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്. നിരോധിത മരുന്നിന്റെ അംശം താരത്തിന്റെ സാമ്പിളില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പിതാവിന്റെ ഹൃദ്രോഗത്തിന്റെ മരുന്ന് താരം അബദ്ധത്തില്‍ കഴിക്കുകയായിരുന്നു. താരത്തിന്റെ വിശദീകരണം ഐസിസി ഉള്‍ക്കൊളളുകയും നീണ്ട വിലക്ക് ഒമ്പത് മാസമായി ചുരുക്കുകയുമായിരുന്നു.




Tags:    

Similar News