കോപ്പാ അമേരിക്ക; പ്രതിസന്ധി തുടരുന്നു; ബ്രസീല്‍ താരങ്ങള്‍ കളിക്കല്ല
470,000 മരണവും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സാവോപോളോ: കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച കോപ്പാ അമേരിക്ക ഇത്തവണയും നടക്കുമോ എന്ന ആശങ്കയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ , കൊവിഡ് എന്നിവയെ തുടര്‍ന്ന് പ്രധാന വേദികളായ കൊളംബിയയില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നും ടൂര്‍ണ്ണമെന്റ് മാറ്റിയത് അടുത്ത ദിവസങ്ങളിലായാണ്. അവസാനം ബ്രസീലിനെ വേദിയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ പുതിയ വെല്ലുവിളി ബ്രസീല്‍ താരങ്ങളില്‍ നിന്നുതന്നെയാണ് വന്നിരിക്കുന്നത്.
കൊവിഡ് അനുദിനം വന്‍ തോതില്‍ വ്യാപിക്കുന്ന ബ്രസീലില്‍ കോപ്പാ അമേരിക്ക നടത്തുന്നതില്‍ താരങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. ബ്രസീല്‍ ടീം കോപ്പയില്‍ കളിക്കില്ലെന്ന ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. താരങ്ങളുടെ സുരക്ഷയാണ് വലുതെന്ന് ടീം ഒന്നടങ്കം പറയുന്നു. ബ്രസീല്‍ ടീമിലെ ഭൂരിഭാഗം പേരും യൂറോപ്പിലെ വിവിധ ലീഗുകളില്‍ കളിക്കുന്നവരാണ്. കൊവിഡ് ബാധിച്ചാല്‍ താരങ്ങളുടെ ആരോഗ്യസ്ഥിതിയെ പൂര്‍ണ്ണമായും ബാധിക്കും. ജൂലായില്‍ തുടങ്ങുന്ന ക്ലബ്ബുകളുടെ പ്രീസീസണ്‍ മല്‍സരങ്ങളിലും താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഇതാണ് താരങ്ങള്‍ കോപ്പയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍. എന്നാല്‍ ബ്രസീല്‍ കോച്ച് ടീറ്റെയ്ക്ക് ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോവാന്‍ താല്‍പ്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടീമില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളെ തുടര്‍ന്ന് ടീറ്റെ രാജ്യവയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
17 മില്ല്യണ്‍ കേസുകളാണ് ബ്രസീലില്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 470,000 മരണവും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ബ്രസീലിന് പിറകെ മറ്റ് രാജ്യങ്ങളും ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ആലോചനയിലാണ്. മറ്റ് രാജ്യങ്ങളുടെ പിന്തുണയ്ക്കായി ബ്രസീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ജന്റീന, ഉറുഗ്വെ എന്നീ ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പോവുന്നത്. ഇതുമായി ബന്ധപ്പെട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സി ഉറ്റസുഹൃത്ത് ഉറുഗ്വെയുടെ ലൂയിസ് സുവാരസുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ നടക്കുന്ന ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ട് അവസാനിച്ചാല്‍ ടീമുകള്‍ സംയുക്തമായി വിഷയത്തില്‍ പ്രതികരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 13നാണ് കോപ്പാ അമേരിക്ക ആരംഭിക്കേണ്ടത്.