ഐഎസ്എല്‍ മാമാങ്കം ഒക്ടോബര്‍ ഏഴ് മുതല്‍; ഉദ്ഘാടനം കൊച്ചിയില്‍; പ്ലേ ഓഫ് ചട്ടത്തില്‍ മാറ്റം

പ്ലേ ഓഫ്, സെമി ഫൈനല്‍ മല്‍സരങ്ങള്‍ മാര്‍ച്ചില്‍

Update: 2022-09-01 15:32 GMT

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് ഒക്ടോബര്‍ ഏഴിന് തുടക്കമാവും.ഉദ്ഘാടന മല്‍സരം കൊച്ചിയില്‍ നിലവിലെ റണ്ണറപ്പായ കേരളാ ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിലാണ്.

പുതിയ സീസണില്‍ പ്ലേ ഓഫ് നിയമത്തില്‍ മാറ്റമുണ്ടാകും.ആദ്യ ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനത്ത് വരുന്ന ടീമുകള്‍ നേരിട്ട് സെമി ഫൈനലില്‍ കയറും. എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും ഏറ്റുമുട്ടും. രണ്ടാം എലിമിനേറ്ററില്‍ നാല് , അഞ്ച് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടും. ഇതിലെ വിജയികള്‍ സെമിയില്‍ പ്രവേശിക്കും. ഓരോ ടീമുകള്‍ക്ക് 20 മല്‍സരങ്ങള്‍ വീതം ഉണ്ടാവും. 10 ഹോം മല്‍സരങ്ങളാണുള്ളത്.




 വാരാന്ത്യങ്ങളില്‍ കൂടുതല്‍ മല്‍സരങ്ങള്‍ നടക്കും. ലീഗ് ഘട്ടത്തില്‍ മൊത്തം 117 മല്‍സരങ്ങള്‍ നടക്കും. അഞ്ച് മാസം മല്‍സരങ്ങള്‍ നീണ്ടു നില്‍ക്കും. ലീഗ് ഘട്ടം ഫെബ്രുവരി 26ന് അവസാനിക്കും. പ്ലേ ഓഫ്, സെമി ഫൈനല്‍ മല്‍സരങ്ങള്‍ മാര്‍ച്ചില്‍ നടക്കും.


നിലവിലെ ചാംപ്യന്‍മാരായ ഹൈദരാബാദ് എഫ്‌സിയുടെ മല്‍സരം ഒക്ടോബര്‍ ഒമ്പതിനാണ്. മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. ഒക്ടോബര്‍ 11നാണ് ലീഗ് ഷീല്‍ഡ് വിജയികളായ ജെംഷഡ്പൂരിന്റെ ആദ്യ മല്‍സരം. ഒഡീഷാ എഫ്‌സിയാണ് ജെംഷഡ്പൂരിന്റെ എതിരാളികള്‍. കൊല്‍ക്കത്താ ഡെര്‍ബി ഒക്ടോബര്‍ 29നും ഫെബ്രുവരി 25നുമാണ്. രണ്ട് മല്‍സരങ്ങളും കൊല്‍ക്കത്തയില്‍ നടക്കും.





കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍



ഒക്ടോബര്‍ 7: കേരള ബ്ലാസ്റ്റേഴ്സ്- ഈസ്റ്റ് ബംഗാള്‍ (ഹോം)


ഒക്ടോബര്‍ 16: കേരള ബ്ലാസ്റ്റേഴ്സ്- എടികെ മോഹന്‍ ബഗാന്‍ (ഹോം)


ഒക്ടോബര്‍ 23: ഒഡീഷ എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)


ഒക്ടോബര്‍ 28: കേരള ബ്ലാസ്റ്റേഴ്സ്- മുബൈ സിറ്റി എഫ്സി (ഹോം)



നവംബര്‍ 5: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- കേരള ബ്ലാസ്റ്റേഴ്സ് (എവേ)


നവംബര്‍ 13: കേരള ബ്ലാസ്റ്റേഴ്സ്- എഫ്സി ഗോവ (ഹോം)


നവംബര്‍ 19: ഹൈദരാബാദ് എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)



ഡിസംബര്‍ 4: ജംഷഡ്പൂര്‍ എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)


ഡിസംബര്‍ 11: കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്സി (ഹോം)


ഡിസംബര്‍ 19: ചെന്നൈയിന്‍ എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)


ഡിസംബര്‍ 26: കേരള ബ്ലാസ്റ്റേഴ്സ്- ഒഡീഷ എഫ്സി (ഹോം)



ജനുവരി 3: കേരള ബ്ലാസ്റ്റേഴ്സ്- ജംഷഡ്പൂര്‍ എഫ്സി (ഹോം)


ജനുവരി 8: മുംബൈ സിറ്റി എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)


ജനുവരി 22: എഫ്സി ഗോവ- കേരള ബ്ലാസ്റ്റേഴ്സ് (എവേ)


ജനുവരി 29: കേരള ബ്ലാസ്റ്റേഴ്സ്- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് (ഹോം)



ഫെബ്രുവരി 3: ഈസ്റ്റ് ബംഗാള്‍- കേരള ബ്ലാസ്റ്റേഴ്സ് (എവേ)


ഫെബ്രുവരി 7: കേരള ബ്ലാസ്റ്റേഴ്സ്- ചെന്നൈയിന്‍ എഫ്സി


ഫെബ്രുവരി 11: ബംഗളൂരു എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)


ഫെബ്രുവരി 18: എടികെ മോഹന്‍ ബഗാന്‍- കേരള ബ്ലാസ്റ്റേഴ്സ് (എവേ)


ഫെബ്രുവരി 26: കേരള ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് എഫ്സി (ഹോം)







Tags:    

Similar News