ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലിയുടെ ചെറുമകനും റിങിലേക്ക്
മുഹമ്മദ് അലിയുടെ ഏഴ് പെണ്മക്കളില് ഒരാളായ റഷീദാ അലിയുടെ മകനാണ് നിക്കോ അലി.
ലോസ്ആഞ്ചലസ്: ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ ചെറുമകന് നിക്കോ അലി വാല്‍ഷും ഇടിക്കൂട്ടിലേക്ക് വരുന്നു. 20കാരനായ വാല്‍ഷ് നേരത്തെ ബോക്സിങില്‍ സുപരിചതനാണ്.എന്നാല്‍ താരത്തിന്റെ പ്രധാന മല്‍സരത്തിന് അരങ്ങൊരുങ്ങുന്നത് ഓഗസ്റ്റ് 14നാണ്. താരത്തിന്റെ എതിരാളിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് അലിയെ വര്‍ഷങ്ങളോളം പ്രമോട്ട് ചെയ്ത ബോബ് അറോം തന്നെയാണ് പേരമകനെയും സ്പോണ്സര് ചെയ്യുന്നത്. മുത്തച്ഛന്റെ പേര് നിലനിര്‍ത്താനായിരിക്കും ബോക്സിങ് റിങിലെ തന്റെ പോരാട്ടങ്ങള്‍ എന്ന് നിക്കോ അലി പറയുന്നു. ഇതിനോടകം 30 ഓളം അമേച്വര്‍ ഫൈറ്റുകളില്‍ താരം പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഒരു സുപ്രധാന ടൂര്‍ണ്ണമെന്റിലേക്ക് ആദ്യമായാണ് ഇറങ്ങുന്നത്.
ലോക ഹെവിവ്റ്റ് ചാംപ്യന്‍ ടൈസണ്‍ ഫ്യൂറിയുടെ ട്രെയ്നറായ സുഗര്ഹില് സ്റ്റ്വ്യവേര്ഡാണ് നിക്കോയെ പരിശിലീപ്പിക്കുന്നത്. മുഹമ്മദ് അലിയുടെ ഏഴ് പെണ്മക്കളില് ഒരാളായ റഷീദാ അലിയുടെ മകനാണ് നിക്കോ അലി. പിതാവ് ബോബ് വാല്‍ഷ്. റഷീദ അലി അമേരിക്കയിലെ പ്രശ്സ്ത എഴുത്തുകാരിയും അഭിനയേത്രിയും പ്രാസംഗികയുമാണ്. റഷീദയുടെ സഹോദരി ലൈലാ അലി ബോക്സിങില്‍ സജീവമായിരുന്നു. നിക്കോയുടെ സഹോദരന് ബിയാഗിയോ അലി വാല്‍ഷ് പ്രശ്സത മോഡലും ഫുട്ബോള്‍ താരവുമാണ്. 2016ലാണ് ബോക്സിങ് ഇതിഹാസവും അമേരിക്കയിലെ വര്‍ണവെറിക്കെതിരേ പോരാടുകയും ചെയ്ത മുഹമ്മദ് അലി ലോകത്തോട് വിടപറഞ്ഞത്.