കൊവിഡല്ല; ഐപിഎല്ലാണ് മാഞ്ചസ്റ്ററിലെ വില്ലന്‍; ടെസ്റ്റിനെ വീഴ്ത്തുന്ന 20-20
മല്‍സരം റദ്ദാക്കിയതോടെ താരങ്ങള്‍ നാളെ മുതല്‍ മാഞ്ച്‌സറ്റര്‍ വിടാനൊരുങ്ങും.
മാഞ്ചസ്റ്റര്‍: ഇന്ന് ആരംഭിക്കേണ്ട ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റ് കൊവിഡ് ഭീതിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ ക്യാപിലെ കൊവിഡ് ബാധയാണ് റദ്ദാക്കിയതിന് പിന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കോച്ച് രവിശാസ്ത്രിക്കും ടീം ഫിസിയോക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ മറ്റ് താരങ്ങള്‍ക്കൊന്നും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രോഗ ഭീതി മൂലം താരങ്ങള്‍ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ ടെസ്റ്റ് മാറ്റിവയ്ക്കാന്‍ കാരണം ഈ മാസം 19ന് ആരംഭിക്കുന്ന ഐപിഎല്‍ എന്നാണെന്ന് തരത്തിലാണ് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിനെ അനുകൂലിച്ച് കൊണ്ട് നിരവധി മുന്‍ താരങ്ങളും രംഗത്ത് വന്നു.
19ന് ദുബായില്‍ ആരംഭിക്കുന്ന ഐപിഎല്ലിന് കൊവിഡ് ഭീഷണി ഉണ്ടാവാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് മാറ്റിവച്ചത്.
നിലവില്‍ ഇന്ത്യന്‍ ക്യാംപില്‍ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി ബന്ധമുള്ള ആറ് താരങ്ങളുമുണ്ട്. രോഹിത്ത് ശര്‍മ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് ഈ താരങ്ങള്‍. ഇവര്‍ ഐപിഎല്‍ ദുബായ് പതിപ്പില്‍ കളിക്കുന്നവരാണ്. ഈ താരങ്ങള്‍ക്ക് കൊവിഡ് പിടിപ്പെട്ടാല്‍ ഐപിഎല്ലിനെ മുഴുവന്‍ ബാധിക്കും. താരങ്ങള്‍ക്ക് കൊവിഡ് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്നായിരുന്നു ഈ എഡിഷന്റെ ആദ്യ പതിപ്പ് മാറ്റിവച്ചത്. രണ്ടാം പതിപ്പിനും കൊവിഡ് ഭീഷണിയായാല്‍ നഷ്ടം ആയിരകണക്കിന് കോടികളാണ്. പണം മാത്രം ലക്ഷ്യം വച്ചുള്ള ഐപിഎല്‍ കൊവിഡ് ഭീഷണിക്കിടയിലും തുടരുന്നതിന് മുന്നില്‍ ലാഭം മാത്രമാണ്.
മാഞ്ചസ്റ്റര്‍ ടെസ്റ്റ് 15നാണ് അവസാനിക്കുന്നത്.മല്‍സരത്തിന് ശേഷം നാലാമത്തെ ദിവസം ഐപിഎല്‍ അരങ്ങേറും. താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ഇല്ലാതെ ഐപിഎല്ലില്‍ തുടരേണ്ടിവരും. ടീമിലെ പലതാരങ്ങള്‍ക്കും കൊവിഡ് ബാധയ്ക്ക് സാധ്യത ഉള്ളതിനാല്‍ അത് ഐപിഎല്ലിനെ കാര്യമായി ബാധിക്കും. മല്‍സരം റദ്ദാക്കിയതോടെ താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കും. ഉടന്‍ തന്നെ യുഎഇയിലേക്ക് പറക്കാം. അവിടെ കൊവിഡ് പ്രോട്ടോകോളില്‍ തുടരും. ഇതിനോടകം തന്നെ മറ്റ് ടീമുകളെല്ലാം ദുബായിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ടില്‍ ഉള്ള ഇന്ത്യന്‍ താരങ്ങളാണ് യുഎഇയിലേക്ക് എത്തേണ്ടത്. കൂടാതെ ഇംഗ്ലണ്ട് താരങ്ങളും ഐപിഎല്ലിനായി എത്തണം. ഈ താരങ്ങളുടെ സുരക്ഷ തന്നെയാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് പ്രധാനം.
ബിസിസിഐയുടെ അഭ്യര്‍ത്ഥയെ തുടര്‍ന്നാവും ഇസിബിയെ മല്‍സരം റദ്ദാക്കാന്‍ തുനിഞ്ഞതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ പറയുന്നു. മല്‍സരം റദ്ദാക്കിയതിന്റെ യുക്തി എല്ലാവരെയും പോലും തനിക്കും മനസ്സിലാവുന്നു എന്നാണ് അദ്ദേഹം വ്യക്തിമാക്കിയത്.
മല്‍സരം റദ്ദാക്കിയതോടെ താരങ്ങള്‍ നാളെ മുതല്‍ മാഞ്ച്‌സറ്റര്‍ വിടാനൊരുങ്ങും. എല്ലാ ഫ്രാഞ്ചൈസികളും അവരവരുടെ താരങ്ങളെ പ്രത്യേകം ദുബായിലെത്തിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളും മുംബൈ ഇന്ത്യന്‍സ് താരങ്ങളും ഇന്ന് തന്നെ ദുബായിലെത്തും.
ലോകക്രിക്കറ്റില്‍ ഐസിസിയെ വെല്ലുന്ന പവറാണ് ബിസിസിഐക്കുള്ളത്. ബിസിസിഐയുടെ ലക്ഷ്യങ്ങളാണ് ഏറ്റവും പ്രധാനം. ബിസിസിഐക്ക് മുന്നില്‍ മുട്ടുമടക്കുന്നവരാണ് ലോകക്രിക്കറ്റിലെ എല്ലാ ബോര്‍ഡുകളും.ഇംഗ്ലണ്ടില്‍ ഇസിബിയും ബിസിസിഐയുടെ മുന്നില്‍ തലകുനിച്ചു കാണുമെന്നാണ് ടെസ്റ്റ് ആരാധകരും ചിന്തിക്കുന്നത്. എന്നാല്‍ കൊവിഡ് ഭീഷണി ഉള്ളതിനാലാണ് ഇരു ബോര്‍ഡും തമ്മില്‍ മല്‍സരം റദ്ദാക്കാനുള്ള തീരുമാനം കൈകൊണ്ടതെന്ന് ഇസിബി സിഇഒ വ്യക്തമാക്കി.