ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ടെന്നിസ് താരം ആരെന്നറിയുമോ?
ലോകത്തെ 434ാമത്തെ കോടീശ്വരിയാണ് പെഗുല.
ടെന്നിസ് ലോകത്തെ ഏറ്റവും ആസ്തിയുള്ള താരമെന്ന ചോദ്യം മുന്നില്‍ വരുമ്പോള്‍ ലഭിക്കുന്ന ഉത്തരങ്ങള്‍ സെറീനാ വില്ല്യംസ്, റോജര്‍ ഫെഡറര്‍, നൊവാക്ക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍, നയോമി ഒസാക്ക എന്നീ പേരുകളാണ്. എന്നാല്‍ ലോക ടെന്നിസിലെ മിന്നും താരങ്ങളായ ഇവര്‍ ഒന്നുമല്ല ആസ്തിയില്‍ മുന്നില്‍. മാഡ്രിഡ് ഓപ്പണ്‍ ഫൈനലിസ്റ്റ് അമേരിക്കയുടെ ജെസ്സിക്കാ പെഗുലയാണ് ലോക ടെന്നിസില്‍ ഏറ്റവും ആസ്തിയുള്ള താരം. 3,60,00,00,000 യൂറോയാണ് താരത്തിന്റെ ആസ്തി.ലോക ടെന്നിസിലെ ബില്ല്യണയറാണ് ജെസ്സിക്ക. ഗ്രാന്‍സ്ലാം കിരീട നേട്ടങ്ങളൊന്നും ഈ അമേരിക്കന്‍ താരത്തിനില്ല. ടെന്നിസിലെ വരുമാനമല്ല താരത്തിന്റെ ആസ്തിക്ക് പിന്നില്‍.
അമേരിക്കന്‍ ബില്ല്യണറായ ടെറി പെഗുലയുടെ മകളാണ് ജെസിക്കാ പെഗുല. ബിസിന്‌സ്മാനും പെട്രോളിയം എന്‍ജിനീയറുമാണ് ടെറി പെഗുല. പെഗുല സ്‌പോര്‍ട്‌സ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ഉടമയാണ്. ബഫലോ സപ്രേസ് ഓഫ് നാഷണല്‍ ഹോക്കി ലീഗിന്റെ ഉടമയും പെഗലയാണ്. നിരവധി സംരഭങ്ങളാണ് പെഗുല ഗ്രൂപ്പിനുള്ളത്. ന്യൂയോര്‍ക്കിലാണ് ജെസ്സിക്കാ ജനിച്ചത്. മാതാവ് കൊറിയന്‍ വംശജയാണ്. ഫോബസിന്റെ റാങ്കിങില്‍ ലോകത്തെ 434ാമത്തെ കോടീശ്വരിയാണ് പെഗുല.റിയല്‍ എസ്റ്റേറ്റ്, നാച്ചുറല്‍ ഗ്യാസ് ഡെവലപ്പ്‌മെന്റ് എന്നിവയിലും ജെസ്സിക്ക് വന്‍ നിക്ഷേപമുണ്ട്. പിതാവിന്റെ പെഗുല ഗ്രൂപ്പിന് വേണ്ടി തന്റെതായ സംഭവന നല്‍കാനാണ് ജെസ്സിക്കയുടെ ലക്ഷ്യം.മിയാമി ഓപ്പണില്‍ താരം സെമിയില്‍ കടന്നിരുന്നു. കരിയറില്‍ ഏറ്റവും മികച്ച റാങ്കിങ് 13ആണ്. 2019ല്‍ വാഷിങ്ടണ്‍ ഓപ്പണ്‍ നേടിയതാണ് താരത്തിന്റെ മികച്ച നേട്ടം.കരിയറില്‍ അടിക്കിടെ ഉണ്ടായ പരിക്കുകളാണ് താരത്തിന് തിരിച്ചടിയായത്.