ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോഡ്; വിറ്റത് 1.2 മില്ല്യണ്‍ ടിക്കറ്റ്
മല്‍സരം കാണാനെത്തുന്നവര്‍ക്കായി 130,000 റൂമുകളാണ് ഹോട്ടലുകളില്‍ സജ്ജമായത്.
റിയാദ്: മദ്ധ്യ ഏഷ്യയില്‍ ആദ്യമായി നടക്കാനിരിക്കുന്ന ലോകകപ്പിന്റെ 1.2മില്ല്യണ്‍ ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. നവംബര്‍-ഡിസംബര്‍ മാസത്തില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ റെക്കോഡാണെന്നു ചീഫ് ഓര്‍ഗനൈസര്‍ ഹസ്സന്‍ അല്‍ ഥാവദി പറഞ്ഞു. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്കായി 40മില്ല്യണ്‍ അപേക്ഷയാണ് വന്നത്. ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായിട്ടില്ല. ഫിഫയ്ക്കും സ്‌പോണ്‍സര്‍മാര്‍ക്കും വേണ്ടി മാത്രം ഒരു മില്ല്യണ്‍ ടിക്കറ്റുകള്‍ റിസേര്‍വ് ചെയ്തിട്ടുണ്ട്.
മല്‍സരം കാണാനെത്തുന്നവര്‍ക്കായി 130,000 റൂമുകളാണ് ഹോട്ടലുകളില്‍ സജ്ജമായത്. ക്രൂയിസ് ഷിപ്പ്, ഡെസര്‍ട്ട് ക്യാംപ്, കൂടാതെ 1000 പരമ്പരാഗത ടെന്റുകളും ഒരുങ്ങി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.