കോപ്പയില്‍ നാളെ മെസ്സിയും സുവാരസും നേര്‍ക്കുനേര്‍
കഴിഞ്ഞ 14 മല്‍സരങ്ങളില്‍ അര്‍ജന്റീന തോല്‍വി അറിഞ്ഞിട്ടില്ല.
ബ്രസീലിയ: ലോക ഫുട്‌ബോളിലെ ഒറ്റ സുഹൃത്തുക്കളായ ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും കോപ്പാ അമേരിക്കയില്‍ നാളെ നേര്‍ക്ക് നേര്‍ വരുന്നു. നാളെ പുലര്‍ച്ചെ 5.30ന് നടക്കുന്ന മല്‍സരത്തിലാണ് അര്‍ജന്റീനയും ഉറുഗ്വെയും കൊമ്പുകോര്‍ക്കുന്നത്. ബാഴ്‌സലോണയിലെ ഉറ്റമിത്രമായ സുവാരസ് കഴിഞ്ഞ സീസണിലാണ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോയതും അവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ലാ ലിഗ കിരീടം നേടി കൊടുത്തതും. ക്ലബ്ബ് മാറിയെങ്കിലും സുഹൃത്ത് ബന്ധം സൂക്ഷിക്കുന്നവരാണ് മെസ്സിയും സുവാരസും. എന്നാല്‍ കളിക്കളത്തില്‍ സുഹൃത്ത് ബന്ധത്തിന് സ്ഥാനമില്ലെന്ന് സുവാരസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ പോരാട്ടം കനക്കുമെന്നുറപ്പാണ്.
ആദ്യ മല്‍സരത്തില്‍ ചിലിയോട് സമനില വഴങ്ങിയ അര്‍ജന്റീനയക്ക് ഇന്ന് ജയം അനിവാര്യമാണ്. ഉറുഗ്വെ ഇറങ്ങുന്നത് അവരുടെ ആദ്യ മല്‍സരത്തിനാണ്. കഴിഞ്ഞ 14 മല്‍സരങ്ങളില്‍ അര്‍ജന്റീന തോല്‍വി അറിഞ്ഞിട്ടില്ല. എന്നാല്‍ മികച്ച പ്രകടനങ്ങള്‍ അര്‍ജന്റീനന്‍ നിരയില്‍ നിന്നും പുറത്ത് വരുന്നില്ല എന്നതാണ് പ്രധാന വിമര്‍ശനം. മെസ്സി, മാര്‍ട്ടിനെസ്, ഗോണ്‍സാലസ്, കോറിയ, മരിയ, അഗ്വേറ എന്നിവരാല്‍ താരസമ്പുഷ്ടമാണ് അര്‍ജന്‍്‌റീന. എന്നാല്‍ അവസരത്തിനൊത്ത് ടീമിന് ഫോമിലേക്ക് ഉയരാന്‍ കഴിയുന്നില്ല. മെസ്സിയെന്ന ഒറ്റയാനില്‍ തന്നെയാവും ആരാധകരുടെ അര്‍ജന്റീന്‍ പ്രതീക്ഷ. 16ാം കിരീടം തേടിയാണ് സുവാരസിന്റെ ടീം ഇറങ്ങുന്നത്. സുവാരസിനൊപ്പം കവാനി തന്നെയാവും ആക്രമണത്തിനിറങ്ങുക.