2026 ഫിഫാ ലോകകപ്പ് യോഗ്യതയ്ക്ക് അര്‍ജന്റീനയക്ക് ഒരു ജയം അകലെ; മാര്‍ട്ടിന്‍സ് ഗോളില്‍ മെസ്സിപ്പട; കാനറികള്‍ക്ക് വാല്‍വെര്‍ഡെ പൂട്ട്

Update: 2024-11-20 05:27 GMT

ബ്യൂണസ്‌ഐറിസ്/ സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയ്ക്ക് ജയം. പെറുവിനെതിരേ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മെസ്സിപടജയിച്ചത്. ഇന്നത്തെ ജയത്തോടെ 2026 ലോകകപ്പ് ബെര്‍ത്തിന് ടീമിന് ഒരു ജയം മാത്രം മതി. 55ാം മിനിറ്റില്‍ ലൗട്ടേരോ മാര്‍ട്ടിന്‍സാണ് അര്‍ജന്റീനയ്ക്കായി വിജയഗോള്‍ നേടിയത്. ലയണല്‍ മെസ്സിയാണ് ഗോളിന് അസിസ്റ്റ് ഒരുക്കിയത്.

ആതിഥേയരുടെ നിരന്തര ആക്രമണം വകവയ്ക്കാതെ, ഗോള്‍കീപ്പര്‍ പെഡ്രോ ഗലീസിന്റെ നേതൃത്വത്തില്‍ പെറുവിന്റെ പ്രതിരോധം ഉറച്ചുനിന്നത് അര്‍ജന്റീനിയന്‍ മുന്നേറ്റനിരയെ നിരാശരാക്കി. 55-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ക്രോസില്‍ നിന്ന് ലൗട്ടാരോ മാര്‍ട്ടിനെസ് ഒരു ഉജ്ജ്വല ഫിനിഷിങ് നടത്തി മല്‍സരം വരുതിയിലാക്കുകയായിരുന്നു.


ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ബ്രസീലിന് സമനില. കരുത്തരായ ഉറുഗ്വെയോട് 1-1നാണ് സമനില വഴങ്ങിയത്. ആവേശകരമായ പോരാട്ടത്തില്‍ 55ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് താരം ഫെഡറിക്കോ വാല്‍വെര്‍ഡെയാണ് ഉറുഗ്വെയ്ക്കായി ലീഡെടുത്തത്. വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത മഞ്ഞപ്പട ഫ്‌ളെമെംഗോയുടെ ഗെര്‍സണിലൂടെ 62ാം മിനിറ്റില്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ഇരുടീമും വിജയഗോളിനായി പൊരുതിയെങ്കിലും നടന്നില്ല. ലീഗില്‍ ഉറുഗ്വെ 20 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്.





Tags:    

Similar News