കോപ്പാ അമേരിക്ക; ബ്രസീലിന്റെ എതിരാളികളാവണം; മെസ്സിപ്പട നാളെ കൊളംബിയക്കെതിരേ

രാവിലെ 6.30നാണ് മല്‍സരം. കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഒസ്പിന മെസ്സിനിരയ്ക്ക് ഭീഷണിയാവും.

Update: 2021-07-06 06:13 GMT


ബ്രസീലിയ: കോപ്പാ അമേരിക്ക ഫൈനലില്‍ നെയ്മറിനും കൂട്ടര്‍മെക്കിതിരേ എതിരാളികളായി മെസ്സിപ്പട ഇറങ്ങുമോ?.നാളെ പുലര്‍ച്ചെ നടക്കുന്ന കോപ്പയിലെ രണ്ടാം സെമിയില്‍ കൊളംബിയക്കെതിരായ മല്‍സരത്തിന് ശേഷമേ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കൂകയുള്ളൂ. മെസ്സിയുടെ ചിറകിലേറി അപരാജിത കുതിപ്പ് തുടരുന്ന അര്‍ജന്റീനയ്ക്ക് 1993ന് ശേഷം ആദ്യ മായി കോപ്പ നേടാനുള്ള അവസരമാണ് നാളെ മുന്നിലുള്ളത്. ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോററായും നിരവധി അസിസ്റ്റുകളിലൂടെയും ക്യാപ്റ്റന്‍ മെസ്സി ഇക്കുറി മികച്ച ഫോമിലാണ്.


അര്‍ജന്റീനന്‍ നിരയില്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. തുടര്‍ച്ചയായ വിജയങ്ങളും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. കിരീടം മാത്രം ലക്ഷ്യം വയ്ക്കുന്ന അര്‍ജന്റീനയ്ക്ക് കൊളംബിയ കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഒസ്പിന മെസ്സിനിരയ്ക്ക് ഭീഷണിയാവും. 2001ലാണ് കൊളംബിയ അവസാനമായി കോപ്പാ കിരീടം നേടിയത്. ഇക്കുറി കൊളംബിയന്‍ ലക്ഷ്യവും കിരീടം തന്നെ. സപാറ്റ, ഡേവിഡസണ്‍ സാഞ്ചസ്, യൂരി മി, എയ്ഞ്ചല്‍ ബോറാ എന്നിവരാണ് കൊളംബിയന്‍ നിരയിലെ കരുത്തര്‍. കരുത്തരായ ഉറുഗ്വെയെ തോല്‍പ്പിച്ച വരുന്ന കൊളംബിയ അതി ശക്തരാണ്. കാര്‍ലോസ് വാള്‍ഡ്രാമയുടെ പിന്‍ഗാമികള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം കോപ്പാ ഫൈനലിലേക്ക് കുതിക്കുമോ എന്ന് നാളെയറിയാം. രാവിലെ 6.30നാണ് മല്‍സരം.




Tags:    

Similar News