ചാംപ്യന്‍സ് ലീഗ്; ഒരു മല്‍സരത്തില്‍ രണ്ട് ഫ്രീകിക്കുകള്‍; റൊണാള്‍ഡോയ്ക്കും നെയ്മര്‍ക്കും ഒപ്പം ഡെക്കളന്‍ റൈസും

ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ അപൂര്‍വ്വ റെക്കോഡുമായി ആഴ്‌സണല്‍ താരം ഡെക്കളന്‍ റൈസ്. ചാംപ്യന്‍സ് ലീഗില്‍ ഒരു മല്‍സരത്തില്‍ രണ്ട് ഫ്രീകിക്കുകള്‍ ഗോളാക്കി മാറ്റിയതോടെയാണ് ഇംഗ്ലണ്ട് താരം പുതിയ റെക്കോഡിന് ഉടമയായത്. റയല്‍ മാഡ്രിഡിനെതിരായ മല്‍സരത്തിലാണ് ഡെക്കളന്‍ റൈസിന്റെ നേട്ടം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍, ഹക്കിം സിയാച്ച്, റിവാള്‍ഡോ എന്നിവരാണ് ഇതിന് മുമ്പ് ചാംപ്യന്‍സ് ലീഗില്‍ ഒരു മല്‍സരത്തില്‍ രണ്ട് ഫ്രീകിക്കുകള്‍ നേടിയത്. ഇതിഹാസ താരങ്ങളുടെ എലൈറ്റ് ക്ലബ്ബിലേക്കാണ് ഡെക്കളന്‍ റൈസ് ചേക്കേറിയത്. റയല്‍ മാഡ്രിഡിനെതിരായ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തിലാണ് ഡെക്കളന്‍ ഇരട്ട ഗോള്‍ നേടിയത്. 58, 70 മിനിറ്റുകളിലാണ് ഗോള്‍ പിറന്നത്. താരത്തിന്റെ ഇരട്ട ഗോള്‍ പിന്‍ബലത്തില്‍ 3-0ത്തിനാണ് ആഴ്‌സണലിന്റെ ജയം.