യൂറോപ്പാ ലീഗ്; യുനൈറ്റഡ് മുന്നോട്ട്; ഷൂട്ടൗട്ടില്‍ ആഴ്‌സണല്‍ വീണു
സെവിയ്യ, യുവന്റസ്, റോമ എന്നിവരും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
എമിറേറ്റ്‌സ്: യൂറോപ്പാ ലീഗില്‍ നിന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണല്‍ പുറത്ത്. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ആഴ്‌സണലിന്റെ പരാജയം. പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ആണ് 5-3ന് ഗണ്ണേഴ്‌സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും മല്‍സരം 1-1 എന്ന നിലയിലായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പോര്‍ട്ടിങ് അഞ്ച് കിക്കും ഗോളാക്കി. ആഴ്‌സണലിന്റെ സൂപ്പര്‍ താരം മാര്‍ട്ടിനെല്ലിയുടെ കിക്കാണ് പാഴായത്. ഇതോടെ ലിസ്ബണ്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. ആഴ്‌സണലിനായി സാക്കയും സ്‌പോര്‍ട്ടിങിനായി പെഡ്രോ ഗോണ്‍സാലസുമാണ് നിശ്ചിത സമയത്ത് സ്‌കോര്‍ ചെയ്തവര്‍. 46 വാര അകലെ നിന്നുള്ള ലോങ് റേയ്ഞ്ച് ഷോട്ടിലൂടെയാണ് ഗോണ്‍സാലസിന്റെ ഗോള്‍.
മറ്റൊരു മല്‍സരത്തില്‍ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇന്ന് സ്‌പെയിനില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുനൈറ്റഡിന്റെ ജയം. ആദ്യ പാദത്തില്‍ 4-1ന് യുനൈറ്റഡ് ജയിച്ചിരുന്നു. കാസിമറോയുടെ അസിസ്റ്റില്‍ റാഷ്‌ഫോഡാണ് ചെകുത്താന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്. സെവിയ്യ, യുവന്റസ്, റോമ എന്നിവരും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
Que golaço do Pedro Gonçalves, do Sporting Portugal, contra o Arsenal pic.twitter.com/HWegrn60xx
— Várzea Sports (@VarzeaSports) March 16, 2023