പെറുവിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഓസ്‌ട്രേലിയ ലോകകപ്പിന്; ഹീറോ ആയി റെഡ്‌മെയ്ന്‍
ഇന്ന് നടക്കുന്ന കോസ്റ്റാറിക്കാ-ന്യൂസിലന്റ് മല്‍സരത്തിലെ വിജയികളാണ് ലോകകപ്പിനെത്തുന്ന അവസാന ടീം.
അല്‍ റയാന്‍: ഗോള്‍ രഹിതമായ സമനിലയ്ക്ക് ശേഷം പെറുവിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. ഖത്തറിലേക്ക് യോഗ്യത നേടുന്ന 31ാമത്തെ ടീമാണ് ഓസ്‌ട്രേലിയ.തുടര്‍ച്ചയായ അഞ്ചാമത്തെ തവണയാണ് ഓസ്‌ട്രേലിയ ലോകകപ്പിന് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ടുണീഷ്യ എന്നിവര്‍ക്കൊപ്പമാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം. ഇന്ന് നടന്ന ഇന്റര്‍കോണ്ടിന്റല്‍ പ്ലേ ഓഫ് മല്‍സരത്തിലാണ് ഓസ്‌ട്രേലിയയുടെ ജയം.
മല്‍സരത്തില്‍ പെറുവാണ് മികച്ച കളി പുറത്തെടുത്തത്. ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം നിന്നിരുന്നു. ഷൂട്ടൗട്ടിന് തൊട്ട്മുമ്പ് ഓസ്‌ട്രേലിയ ഗോള്‍ കീപ്പര്‍ മാറ്റ് റയാനെ മാറ്റി ആന്‍ഡ്ര്യൂ റെഡ്‌മെയ്‌നെ ഇറക്കിയിരുന്നു. ഈ നീക്കമാണ് ടീമിനെ ജയത്തിലേക്ക് എത്തിച്ചത്.
ഇന്ന് നടക്കുന്ന കോസ്റ്റാറിക്കാ-ന്യൂസിലന്റ് മല്‍സരത്തിലെ വിജയികളാണ് ലോകകപ്പിനെത്തുന്ന അവസാന ടീം.