സ്പാനിഷ് ലീഗ്; മൂന്ന് ഗോള്‍ ലീഡ് കളഞ്ഞ ബാഴ്‌സയ്ക്ക് വീണ്ടും സമനില
പുതിയ കോച്ച് സാവി ഹെര്‍ണാണ്ടസ് അടുത്ത ആഴ്ച ചുമതലയേല്‍ക്കും.
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ വീണ്ടും ജയം കൈവിട്ട് ബാഴ്‌സലോണ. മൂന്ന് ഗോളിന്റെ ലീഡ് നേടിയിട്ടും 14ാം സ്ഥാനക്കാരായ സെല്‍റ്റാ വിഗോയോട് അവര്‍ സമനില വഴങ്ങുകയായിരുന്നു.
ആദ്യ പകുതിയില്‍ അന്‍സു ഫാത്തി വിയേര(5), ബുസ്‌കറ്റസ് (18), മെംഫിസ് ഡിപ്പേ (34) എന്നിവരാണ് ബാഴ്‌സയ്ക്കായി ലീഡെടുത്തത്. മികച്ച കളിയാണ് ബാഴ്‌സ പുറത്തെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് സെല്‍റ്റ ബാഴ്‌സയുടെ ജയം തടഞ്ഞു. ഇഗോ അസ്പസ് (52, 90), നോലീറ്റോ (74) എന്നിവരാണ് സെല്‍റ്റയുടെ സ്‌കോറര്‍മാര്‍. അതിനിടെ ബാഴ്‌സാ താരം അന്‍സു ഫാത്തിക്കും എറിക് ഗാര്‍സിയക്കും പരിക്കേറ്റു. ഇരുവരും പുറത്തായത് ബാഴ്‌സയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. ബാഴ്‌സ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. താല്‍ക്കാലിക കോച്ച് സെര്‍ജി ബാര്‍ജുആനിന്റെ അവസാന മല്‍സരമായിരുന്നു ഇത്. പുതിയ കോച്ച് സാവി ഹെര്‍ണാണ്ടസ് അടുത്ത ആഴ്ച ചുമതലയേല്‍ക്കും.