സാവി പണിതുടങ്ങി; എട്ട് ബാഴ്‌സാ താരങ്ങള്‍ പുറത്തേക്ക്
യുനൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്‌ബെയെ ടീമിലെടുക്കാന്‍ ബാഴ്‌സയ്ക്ക് താല്‍പ്പര്യമുണ്ട്.
ക്യാംപ് നൗ: ബാഴ്‌സലോണയുടെ പുതിയ കോച്ച് സാവി ഹെര്‍ണാണ്ടസ് ടീമിനെ അഴിച്ചുവാര്‍ക്കാനുള്ള ശ്രമം തുടങ്ങി. സ്പാനിഷ് ലീഗില്‍ ഒമ്പതാം സ്ഥാനത്തുള്ള ബാഴ്‌സയെ ടോപ് ഫോറിലെത്തിക്കുക എന്നതാണ് സാവിയുടെ ലക്ഷ്യം. ഇതിനായി ടീമിലെ എട്ട് താരങ്ങളെ വില്‍ക്കാനാണ് തീരുമാനം. നെറ്റോ, ക്ലമെന്റ് ലെങ്‌ലെറ്റ്, സാമുവല്‍ ഉമിറ്റി, ഫിലിപ്പോ കുട്ടീഞ്ഞോ, മാര്‍ട്ടിന്‍ ബ്രെത്ത്‌വൈറ്റ്, ലൂക്ക് ഡി ജോങ് എന്നിവരെ വില്‍ക്കാനാണ് സാവി ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. ഈ താരങ്ങളെ വിറ്റ് മികച്ച താരങ്ങളെ ടീമില്‍ എത്തിക്കാനാണ് സാവിയുടെ ശ്രമം. ഈ താരങ്ങളെ നേരത്തെ വില്‍ക്കാന്‍ ബാഴ്‌സ ശ്രമിച്ചിരുന്നതാണ്. ഇവര്‍ മികച്ച താരങ്ങളാണെങ്കിലും ടീമില്‍ വേണ്ടത്ര അവസരം ലഭിക്കാത്തവരാണ്. ഇവരെ ടീമില്‍ നിലനിര്‍ത്തേണ്ടെന്നാണ് ക്ലബ്ബിന്റെ തീരുമാനം. യുനൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്‌ബെയെ ടീമിലെടുക്കാന്‍ ബാഴ്‌സയ്ക്ക് താല്‍പ്പര്യമുണ്ട്. ഇതിനായുള്ള ഓഫര്‍ ഉടന്‍ ക്ലബ്ബ് മുന്നോട്ട് വയ്ക്കും.