തകര്‍പ്പന്‍ ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബയേണ്‍

എതിരില്ലാത്ത ആറ് ഗോളിനാണ് ബയേണിന്റെ ജയം. ഗനാബ്രേ(34), ലെവന്‍ഡോവസക്കി (37, 85), റൊഡ്രിഗാസ്(52), മുള്ളര്‍ (76), കിമ്മിച്ച് (82) എന്നിവരാണ് ബയേണിന് വേണ്ടി ഗോള്‍ നേടിയവര്‍.

Update: 2019-03-10 05:30 GMT

ബെല്‍ജിയം: ജര്‍മന്‍ ലീഗില്‍ (ബുണ്ടസ) വോള്‍ഫ്ബര്‍ഗിനെതിരായ തകര്‍പ്പന്‍ ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ബയേണ്‍ മ്യൂണിക്ക്. എതിരില്ലാത്ത ആറ് ഗോളിനാണ് ബയേണിന്റെ ജയം. ഗനാബ്രേ(34), ലെവന്‍ഡോവസക്കി (37, 85), റൊഡ്രിഗാസ്(52), മുള്ളര്‍ (76), കിമ്മിച്ച് (82) എന്നിവരാണ് ബയേണിന് വേണ്ടി ഗോള്‍ നേടിയവര്‍. കഴിഞ്ഞ സപ്തംബറിന് ശേഷം ആദ്യമായാണ് ബയേണ്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഡോര്‍ട്ടമുണ്ടാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. സ്റ്റുഗര്‍ട്ടിനെതിരായ മല്‍സരത്തില്‍ ഡോര്‍ട്ട്മുണ്ട് 31ന്റെ ജയം നേടി.

ചാംപ്യന്‍സ് ലീഗിലെ ബയേണിന്റെ അടുത്ത മല്‍സരം ലിവര്‍പൂളിനെതിരേയാണ്. അതിനിടെ, ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ജയം. ചീവോയെയാണ് മിലാന്‍ പരാജയപ്പെടുത്തിയത്. മിലാന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ജയത്തോടെ മിലാന്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്കെത്തി. ലൂക്കാസ് ബിഗ്ലിയയും ക്രിസ്‌റ്റോഫ് പിയാറ്റേക്കുമാണ് മിലാനായി ഗോള്‍ നേടിയവര്‍. ജനുവരിയില്‍ ടീമിലെത്തിയ പോളണ്ട് താരം പിയാറ്റക്കിന്റെ എട്ടാം ഗോളാണിത്. ലീഗില്‍ യുവന്റസ്, നെപ്പോളി എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. 

Tags:    

Similar News