കോപ്പാ അമേരിക്ക; വില്ലനായി വീണ്ടും കൊവിഡ്; 53 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
പെറു, കൊളംബിയ, ബൊളീവിയ എന്നീ ടീമുകളുടെ സ്റ്റാഫുകള്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.
ബ്രസീലിയ: കൊവിഡിനെ തുടര്‍ന്ന് ഭീഷണിയിലായ കോപ്പാ അമേരിക്ക തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വില്ലനായി കൊവിഡ്. മല്‍സരങ്ങള്‍ തുടങ്ങി നാല് ദിവസമാവുമ്പോഴേക്കും 53 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ടാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ബ്രസീല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോപ്പയിലെ താരങ്ങളും സ്റ്റാഫുകളും ഗ്രൗണ്ട് വര്‍ക്കര്‍മാരുമുള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 26 ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ബ്രസീല്‍, അര്‍ജന്റീന, ബൊളീവിയ എന്നീ ടീമുകളുടെ മല്‍സരങ്ങള്‍ നടന്ന സ്‌റ്റേഡിയത്തിലെ സ്റ്റാഫുകള്‍ക്കാണ് രോഗം കണ്ടെത്തിയത്.കൂടാതെ പെറു, കൊളംബിയ, ബൊളീവിയ എന്നീ ടീമുകളുടെ സ്റ്റാഫുകള്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.