ട്രാന്‍സ്ഫറില്‍ ക്രമക്കേട്; നെയ്മറിന് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചേക്കും
ലോകകപ്പിന് കൃത്യം ഒരു മാസം മുമ്പ് വിചാരണ ആരംഭിക്കും.
പാരിസ്: പിഎസ്ജി സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂനിയര്‍ ട്രാന്‍സ്ഫര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വിചാരണ നേരിടും. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസില്‍ നിന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സയിലേക്ക് ചേക്കേറിയ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായാണ് ആരോപണം. നെയ്മര്‍ക്കു പുറമെ ബാഴ്‌സാ പ്രസിഡന്റുമാരായിരുന്ന ജോസ്‌പെ മരിയാ ബാര്‍ത്തോമെ, സാന്‍ഡ്രോ റസ്സല്‍, നെയ്മറിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഇവരെല്ലാം വിചാരണ നേരിടണം. ലോകകപ്പിന് കൃത്യം ഒരു മാസം മുമ്പ് വിചാരണ ആരംഭിക്കും.