പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനെ തകര്‍ത്ത് എവര്‍ട്ടണ്‍, ലാ ലിഗയില്‍ റയലിന് ജയം
1999ന് ശേഷം ആദ്യമായാണ് എവര്‍ട്ടണ്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ പരായപ്പെടുത്തുന്നത്.
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കഷ്ടകാലം തുടരുന്നു. ഇന്ന് എവര്‍ട്ടണിനെതിരായ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂളിന്റെ തോല്‍വി. 1999ന് ശേഷം ആദ്യമായാണ് എവര്‍ട്ടണ്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ പരായപ്പെടുത്തുന്നത്. റിച്ചാര്‍ലിസണ്‍, സിഗര്‍ഡസണ്‍ എന്നിവരാണ് എവര്‍ട്ടണ്‍ സ്‌കോറര്‍മാര്‍. 2010ന് ശേഷം ആദ്യമായാണ് മെഴ്‌സിസൈഡ് ഡെര്‍ബിയില്‍ ലിവര്‍പൂള്‍ തോല്‍ക്കുന്നത്. 2014ന് ആദ്യമായാണ് ലിവര്‍പൂള്‍ തുടര്‍ച്ചയായ നാല് മല്‍സരങ്ങള്‍ തോല്‍ക്കുന്നത്. തോല്‍വിയോടെ മുന്‍ ചാംപ്യന്‍മാര്‍ ലീഗില്‍ ആറാം സ്ഥാനത്താണുള്ളത്. എവര്‍ട്ടണ്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ സ്താംമ്പടണിനെതിരേ ചെല്‍സിക്ക് സമനില. ലീഗില്‍ ചെല്‍സി നാലാം സ്ഥാനത്താണ്.
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വിജയവഴിയില്‍ . റയല്‍ വലാഡോളിഡിനെതിരേ ഒരു ഗോളിന്റെ ജയമാണ് മാഡ്രിഡ് നേടിയത്. 65ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം കാസിമറോയാണ് റയലിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയലിന് 52 പോയിന്റായി. മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ലെവന്റേ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. തോല്‍വിയോടെ അത്‌ലറ്റിക്കോയുടെ ഒന്നാം സ്ഥാനത്ത് ലീഡ് വെറും മൂന്ന് പോയിന്റായി കുറഞ്ഞു. അത്‌ലറ്റിക്കോയ്ക്ക് 55 പോയിന്റാണുള്ളത്.