ബ്രസീല്‍ കോപ്പാ സ്‌ക്വാഡില്‍ നിന്ന് മാഴ്‌സലോ, ഫെര്‍ണാണ്ടീനോ, കുട്ടീഞ്ഞോ പുറത്ത്
പരിക്കില്‍ നിന്ന് പൂര്‍ണ മോചിതനല്ലാത്ത ചെല്‍സി താരം തിയാഗോ സില്‍വയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാവോപോളോ: കോപ്പാ അമേരിക്കയില്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ബ്രസീല്‍ ടീമില്‍ നിന്ന് മാഴ്‌സലോ, ഫെര്‍ണാണ്ടീനോ, കുട്ടീഞ്ഞോ, ഡാനി ആല്‍വ്‌സ് എന്നിവര്‍ പുറത്ത്. എന്നാല്‍ പരിക്കില്‍ നിന്ന് പൂര്‍ണ മോചിതനല്ലാത്ത ചെല്‍സി താരം തിയാഗോ സില്‍വയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 24 അംഗ സ്‌ക്വാഡിനെ കോച്ച് ടീറ്റെ പ്രഖ്യാപിച്ചത്.
ബ്രസീല്‍ ടീം: അലിസണ്‍, ഏഡേഴ്‌സണ്‍, വേവേര്‍ട്ടണ്‍(ഗോള്‍ കീപ്പര്‍മാര്‍).
പ്രതിരോധം: എമേഴ്‌സണ്‍, ഡാനിയലോ, അലക്‌സ് സാന്‍ഡ്രോ, റെനന്‍ ലോധി, ഫെലിപ്പെ, എഡര്‍ മിലിറ്റാവോ, തിയാഗോ സില്‍വ, മാര്‍ക്വിനോസ്.
മധ്യനിര: ഫാബിനോ, ഫ്രെഡ്, ലൂക്കാസ് പക്വെറ്റെ, കാസിമറോ(റയല്‍), ഡഗ്ലസ് ലൂയിസ്, റിബെയ്‌റോ.
മുന്നേറ്റം: നെയ്മര്‍, റോബര്‍ട്ടോ ഫിര്‍മിനോ, ബാര്‍ബോസ, എവര്‍ട്ടണ്‍, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍, വിനീഷ്യസ് ജൂനിയര്‍.