ചാംപ്യന്‍സ് ലീഗ്; സിറ്റിയും പിഎസ്ജിയും ഗ്രൂപ്പ് എയില്‍; യുവന്റസും ചെല്‍സിയില്‍ എച്ചില്‍
ബാഴ്‌സലോണ, ബയേണ്‍ മ്യുണിക്ക്, ബെന്‍ഫിക്കാ, ഡൈനാമോ കെവ് എന്നിവര്‍ ഗ്രൂപ്പ് ഇയില്‍ കളിക്കും.
ടൂറിന്‍: ഈ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. വന്‍ താരനിരയുമായി വരുന്ന പിഎസ്ജിയും കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പുമായ മാഞ്ചസ്റ്റര്‍ സിറ്റിയും ഗ്രൂപ്പ് എയില്‍ അണിനിരക്കും. ഇവരെ കൂടാതെ ആര്‍ ബി ലെപ്‌സിഗും ക്ലബ്ബ് ബ്രൂഗ്‌സും ഗ്രൂപ്പിലുണ്ട്. നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയും ചാംപ്യന്‍സ് ലീഗ് സ്വപ്‌നവുമായി നടക്കുന്ന യുവന്റസും ഗ്രൂപ്പ് എച്ചിലാണ്. സെനിറ്റ്, മാല്‍മോ എന്നീ ക്ലബ്ബുകളും ഇതേ ഗ്രൂപ്പിലുണ്ട്.
അത്‌ലറ്റിക്കോ മാഡ്രിഡ്, ലിവര്‍പൂള്‍, എഫ് സി പോര്‍ട്ടോ, എ സി മിലാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, ബോറൂസിയാ ഡോര്‍ട്മുണ്ട്, അയാക്‌സ്, ബെസികത്തസ് എന്നിവര്‍ ഗ്രൂപ്പ് സിയിലും അണിനിരക്കും. റയല്‍ മാഡ്രിഡ്, ഇന്റര്‍മിലാന്‍, ശക്തര്‍ ഡൊണറ്റ്‌സക്, ഷെറിഫ് തിറാസ്പൂള്‍ എന്നിവര്‍ ഗ്രൂപ്പ് ഡിയിലുമാണുള്ളത്. ബാഴ്‌സലോണ, ബയേണ്‍ മ്യുണിക്ക്, ബെന്‍ഫിക്കാ, ഡൈനാമോ കെവ് എന്നിവര്‍ ഗ്രൂപ്പ് ഇയില്‍ കളിക്കും.
ഗ്രൂപ്പ് എഫില്‍ വിയ്യാറയല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അറ്റ്‌ലാന്റ, യങ് ബോയിസ് എന്നിവര്‍ മാറ്റുരയ്ക്കും. ലില്ലെ, സെവിയ്യ, സാല്‍സ്ബര്‍ഗ്, വോള്‍വ്‌സ്ബര്‍ഗ് എന്നിവര്‍ ഗ്രൂപ്പ് ജിയില്‍ കളിക്കും. സെപ്തംബര്‍ 15നാണ് ആദ്യ മല്‍സരം.
2022 മെയ്യ് 28ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് ഫൈനല്‍ നടക്കുക.