ചാംപ്യന്‍സ് ലീഗ്; റയല്‍ പ്രീക്വാര്‍ട്ടറില്‍; രക്ഷകന്‍ റൂഡിഗറിന് പരിക്ക്
ചോരയില്‍ വാര്‍ന്ന റൂഡിഗര്‍ പിന്നീട് അസ്വസ്ഥനായിരുന്നു.
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡിന് സമനില. ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റ്‌സക്കാണ് റയലിനെ 1-1ന് കരുക്കിയത്. 46ാം മിനിറ്റില്‍ സുബക്കോവാണ് ശക്തറിന് ലീഡ് നല്‍കിയത്. മല്‍സരത്തില്‍ ശക്തര്‍ ജയം ഉറപ്പിച്ച അവസാന നിമിഷത്തിലാണ് മുന്‍ ചെല്‍സി താരം റുഡിഗര്‍ റയലിന്റെ രക്ഷകനായത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ ക്രൂസിന്റെ അസിസ്റ്റില്‍ നിന്നും താരം ഒരു ഹെഡറിലൂടെ ഗോള്‍ നേടി തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ റൂഡിഗര്‍ ശക്തര്‍ ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ച് ഞെറ്റിയില്‍ നിന്ന് ചോരവാര്‍ന്നിരുന്നു. ഗോള്‍ നേടുന്നതിനിടെയാണ് കൂട്ടിയിടിച്ചത്. ചോരയില്‍ വാര്‍ന്ന റൂഡിഗര്‍ പിന്നീട് അസ്വസ്ഥനായിരുന്നു. തുടര്‍ന്ന് താരം കളം വിട്ടു.സമനിലയാണെങ്കിലും റയല്‍ അവസാന 16ല്‍ ഇടം നേടി.