ചാംപ്യന്‍സ് ലീഗ്; ചെല്‍സിക്ക് എതിരാളി മാല്‍മോ, ബാഴ്‌സ ഡൈനാമോയ്‌ക്കെതിരേ

മല്‍സരങ്ങള്‍ രാത്രി 1.30ന് സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളില്‍ കാണാം.

Update: 2021-11-02 10:32 GMT


ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ചെല്‍സി മാല്‍മോ എഫ്‌സിയെയും ബാഴ്‌സലോണ ഡൈനാമോ കെയ്‌വിനെയും നേരിടും. ഗ്രൂപ്പ് എച്ചില്‍ ചെല്‍സി യുവന്റസിന് താഴെ രണ്ടാം സ്ഥാനത്താണ്. സ്വീഡന്‍ ക്ലബ്ബ് മാല്‍മോയെ ആദ്യ പാദത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ചെല്‍സി മറികടന്നിരുന്നു.


ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ യുവന്റസ് സെനിറ്റ് പീറ്റേഴ്‌സ്ബര്‍ഗിനെ നേരിടും. ഇറ്റാലിയന്‍ സീരി എയില്‍ മോശം ഫോമിലാണെങ്കിലും യുവന്റസ് ചാംപ്യന്‍സ് ലീഗില്‍ മികച്ച കുതിപ്പാണ്. കളിച്ച മൂന്ന് മല്‍സരങ്ങളിലും ജയിച്ചാണ് യുവന്റസ് കുതിപ്പ്.


ഗ്രൂപ്പ് ഇയില്‍ നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ ഡൈനാമെ കെയ്‌വിനെ നേരിടും. ആദ്യപാദത്തില്‍ ഏകഗോളിന് ഡൈനാമോയെ ബാഴ്‌സ മറികടന്നിരുന്നു. ബാഴ്‌സയുടെ ഏക ജയവും ഇതാണ്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സ.


മറ്റ് മല്‍സരങ്ങളില്‍ ബയേണ്‍ മ്യുണിക്ക് ബെന്‍ഫിക്കയെയും സെവിയ്യ ലില്ലെയെയും വിയ്യാറയല്‍ യങ്‌ബോയിസിനെയും നേരിടും. മല്‍സരങ്ങള്‍ രാത്രി 1.30ന് സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളില്‍ കാണാം.




Tags:    

Similar News